ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു മരിച്ചു

ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു മരിച്ചു.കൊട്ടാരക്കര നെടുമണ്‍കാവ് കല്‍ച്ചിറ പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് 4.30നാണ് സംഭവമുണ്ടായത്.
കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ കാഞ്ഞങ്ങാട് പള്ളിക്കര പാക്കംകൂട്ടക്കനിയിലെ അര്‍ജുന്‍ (21), കണ്ണൂര്‍ തില്ലങ്കേരി ബൈത്തുല്‍ നൂറില്‍ കെ. പി. മുഹമ്മദ് റിസാന്‍ (21) എന്നിവരാണ് അപകടത്തിനിരയായത്.
അഞ്ചംഗ സംഘമാണ് ഓട്ടോറിക്ഷയില്‍ കുളിക്കാനെത്തിയത്. ആറ്റിലേക്കിറങ്ങവേ ഒഴുക്ക് കൂടുതലാണെന്നു കണ്ട് തിരികെ കയറി. ഇതിനിടെ പടവില്‍ കാല്‍ തട്ടി വീണ അര്‍ജുന്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ പൊട്ടിക്കിടന്നിരുന്ന വൈദ്യുത കമ്പിയില്‍ പിടിക്കുകയുമായിരുന്നു.
അര്‍ജുന്റെ അലര്‍ച്ച കേട്ട മുഹമ്മദ് റിസ്വാന്‍ രക്ഷിക്കാനായി മരച്ചില്ലയൊടിച്ച് അടിച്ചു. ഇതോടെ റിസ്വാനും വൈദ്യുതാഘാതമേറ്റു. മറ്റു മൂന്നുപേരും നിലവിളിച്ചുകൊണ്ട് ഓടി നാട്ടുകാരെ അറിയിച്ചു.
കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാനെടുത്തപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലേക്കുമാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha

























