തേങ്ങാ ചിരകിയ ശേഷം ദൂരേക്ക് വലിച്ചെറിയുന്നവര്‍ അറിയുന്നുണ്ടോ ഇതിന് ഇത്രയും വില ഇവിടെ ഉണ്ടെന്ന്?

തേങ്ങാ ചിരകിയ ശേഷം ദൂരേക്ക് വലിച്ചെറിയുന്ന ചിരട്ട ഇന്റര്‍നാഷണല്‍ ലെവല്‍ ആണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ. ഓണ്‍ലൈന്‍ വിപണിയില്‍ ചിരട്ടയ്ക്ക് വലിയ വിലയാണ്. ചിരട്ട കൊണ്ട് വളരെയേറെ ഉപയോഗങ്ങളുണ്ട് എന്ന് അറിയണമെങ്കില്‍ ആമസോണില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി. കരകൗശലവസ്തുക്കള്‍, വിത്ത് മുളയ്പ്പിക്കല്‍, പ്രകൃതിദത്ത കരി, ബി.ബി.ക്യു തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ചിരട്ട ഉപയോഗിക്കാം എന്നാണ് ആമസോണില്‍ പറയുന്നത്.
ഓഫര്‍ പ്രകാരം അരക്കിലോയ്ക്ക് 199 രൂപ എന്നത് 149 രൂപയുടെ ഓഫറിന് സ്വന്തമാക്കാം. അതുകൊണ്ടു തന്നെ ഒരു കിലോ ചിരട്ട 298 രൂപയ്ക്കു വാങ്ങാം. അല്ലെങ്കില്‍ 398 രൂപ നല്‍കണം. വേണ്ടിവന്നാല്‍ ഉടമയെ ലക്ഷപ്രഭുവാക്കാന്‍ ഉതകുന്ന വസ്തുവാണ് ഈ ചിരട്ട. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ നോ കോസ്റ്റ് ഇ.എം.ഐ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാവും.
https://www.facebook.com/Malayalivartha

























