നീണ്ട കാലത്തേ അവധിക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ സംഗീത ആല്‍ബം ഒരുക്കി സ്കൂള്‍ കൗണ്‍സിലര്‍മാര്‍; ലക്‌ഷ്യം കുട്ടികളിലെ മാനസിക പിരിമുറുക്കം ലഘൂകരിക്കുക

നീണ്ട കാലത്തെ അവധിക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ സംഗീത ആല്‍ബം ഒരുക്കി സ്കൂള്‍ കൗണ്‍സിലര്‍മാര്‍ .കുട്ടികളിലെ മാനസിക പിരിമുറുക്കം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിരിക്കുന്നത്.
സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത സൈക്കോസോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍സിന്റെ സംഘടനയായ OSWC CITU) വിന്റെ നേതൃത്വത്തിലാണ് പുറത്ത് വന്നിരിക്കുന്നത്.
ദീര്‍ഘകാലത്തെ അവധിക്ക് ശേഷം സ്കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിന് വേണ്ടിയാണ് സംഗീത ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ക്ലാസുകള്‍ ഓണ്‍ ലൈന്‍ ആയിരുന്ന ഘട്ടത്തില്‍ കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് വേണ്ടി നിരവധി ഇടപ്പെടലുകള്‍ ആണ് CITU വില്‍ അഫിലിയേറ്റ് ചെയ്ത സൈക്കോസോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാരുടെ സംഘടനയായ OSWC നടത്തിയത്.
0SWC മലപ്പുറം ജില്ലാ കമ്മറ്റി അധ്യക്ഷ കെ.ടി ദീപികയാണ് വരികള്‍ എഴുതി സംഗീതം നിര്‍വഹിച്ചത്. വിദ്യാര്‍ത്ഥികള്‍ ആയ അമൃതയും ,വൃന്ദയുമാണ് ആലാപനം നിര്‍വഹിച്ചത് .കാലിക്കട്ട് യൂണിവേഴ്സിറ്റി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ആണ് ആല്‍ബത്തിലെ അഭിനേതാക്കള്‍.
https://www.facebook.com/Malayalivartha

























