സ്‌കൂളുകളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി റവന്യൂ മന്ത്രി; കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുതെന്ന് മന്ത്രി

കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം അധ്യയനം ആരംഭിക്കാനിരിക്കെ സ്‌കൂളുകളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജന്‍.
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളാണ് മന്ത്രി സന്ദര്‍ശിച്ച് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകരുമായി മന്ത്രി സംസാരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി വിപുലമായ ഒരുക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























