ആമസോണ്‍ വ്യൂപോയന്റ് കാണാൻ മലകയറിയ സംഘത്തിലെ യുവാക്കൾ കാൽ വഴുതി വീണു: രക്ഷപെടുത്താൻ ശ്രമിച്ച് കൊക്കയിലേയ്ക്ക് വീണ് പത്തൊമ്പതുകാരന് ദാരുണാന്ത്യം; ഒപ്പം താഴേയ്ക്ക് പതിച്ച പതിനെട്ടുകാരൻ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ: നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കൾ

ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാൻ മല കയറിയ എട്ടംഗ സംഘത്തിലെ രണ്ടുപേർ കൊക്കയിലേയ്ക്ക് വീണ് പത്തൊമ്പത് കാരന് ദാരുണാന്ത്യം. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്.
കൊക്കയിലേയ്ക്ക് വീണ് സാരമായി പരിക്കേറ്റ സുഹൃത്ത് നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ് (18) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിന് പോകുന്ന വഴി ഏലന്‍കല്ലില്‍ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചട്ടിപ്പറമ്പില്‍ നിന്നെത്തിയ എട്ടംഗ സംഘത്തിലായിരുന്നു റഹ്മാന്‍ ഉണ്ടായിരുന്നത്.
നിലമ്പൂരില്‍ നിന്നുള്ള സംഘത്തിലായിരുന്നു അക്ഷയ്. റഹ്മാനും കൂട്ടുകാരന്‍ മലപ്പുറം സ്വദേശി ദില്‍കുഷും പാറയില്‍ നിന്ന് വഴുതി വീണതായി പറയുന്നു.
ദില്‍കുഷിനെ കൂടെയുണ്ടായിരുന്ന അക്ഷയ് രക്ഷപ്പെടുത്തിയെങ്കിലും തുടര്‍ന്ന് റഹ്മാനെയും അക്ഷയ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു.
അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലില്‍ രാത്രി ഏഴരയോടെ ഇരുവരേയും കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹ്മാനെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























