ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കുട്ടികള്‍ സ്‌കൂളിലേക്ക്.... വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനൊരുങ്ങി സ്‌കൂളുകളും അധ്യാപകരും, കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം, ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴു വരെയും 10,12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്, 8,9 പ്‌ളസ് വണ്‍ ക്ലാസുകള്‍ 15 ന് തുടങ്ങും

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കുട്ടികള്‍ സ്‌കൂളിലേക്ക്.... വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനൊരുങ്ങി സ്‌കൂളുകളും അധ്യാപകരും, കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം, ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴു വരെയും 10,12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്, 8,9 പ്‌ളസ് വണ്‍ ക്ലാസുകള്‍ 15 ന് തുടങ്ങും.
ക്ലാസിലിരിക്കാനും കൂട്ടുകൂടാനുമുള്ള ആവേശത്തിലാണ് കുട്ടികള്‍. കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴു വരെയും 10,12 ക്ലാസുകളുമാണ് തുടങ്ങുന്നത്.
8,9 പ്‌ളസ് വണ്‍ ക്ലാസുകള്‍ 15 ന് തുടങ്ങും. ഹാജര്‍ പേടി വേണ്ട, ആദ്യ രണ്ടാഴ്ച ഉച്ച വരെയാവും ക്ലാസുകള്‍. ക്ലാസുകള്‍ രണ്ടായി വിഭജിക്കും. ഓരോ ബാച്ചിനും മൂന്ന് ദിവസം തുടര്‍ച്ചയായി ക്‌ളാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കും. രാവിലെ ഒമ്പതിന് ക്‌ളാസുകള്‍ തുടങ്ങും.
കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കടക്കരുത് . സോപ്പ് , സാനിറ്റൈസര്‍ , തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്‌കൂളുകളില്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും ,എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25 ശതമാനമായി നിജപ്പെടുത്തണം.ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതമേ പാടുള്ളു. ഭക്ഷണം കഴിക്കുമ്പോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.
അദ്ധ്യാപകര്‍ കുറവുള്ള സ്‌കൂളുകളില്‍ അദ്ധ്യാപക നിയമനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 446 സ്‌കൂളുകള്‍ക്കാണ് ഫി?റ്റ്‌നസ് ലഭിക്കാനുള്ളത് . 2282 അദ്ധ്യാപകരാണ് വാക്‌സിന്‍ എടുക്കാനുള്ളത്. ഈ അദ്ധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ ഓണ്‍ലൈനായി കുട്ടികളെ പഠിപ്പിക്കും.
"
https://www.facebook.com/Malayalivartha

























