ഇടത് മുന്നണി പ്രവേശനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി രാജി വച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 29ന്

ഇടത് മുന്നണി പ്രവേശനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി രാജി വച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും.
പശ്ചിമബംഗാളിലെ തൃണമൂല്‍ എം.പി. അര്‍പിത ഘോഷ് രാജിവച്ച ഒഴിവിലേക്കും അന്നാണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും.
ജനുവരി ഒന്നിന് ഒഴിഞ്ഞ ജോസ്. കെ മാണിയുടെ സീറ്റിന്റെ കാലാവധി 2024 ജൂലായ് വരെയാണ്.
അര്‍പിത സിംഗ് രാജി വച്ച സീറ്റിന് 2026 ഏപ്രില്‍ വരെ കാലാവധിയുണ്ട്.തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 9ന് നോമിനേഷന്‍ സമര്‍പ്പണം 16വരെ .പത്രിക പിന്‍വലിക്കാനുള്ള തീയതി 22 വരെയാണ്.
"
https://www.facebook.com/Malayalivartha

























