Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഡിസംബറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകം; തമിഴ്‌നാടിനെ കൂടി വിശ്വാസത്തിലെടുത്ത് പുതിയ ഡാം നിര്‍മ്മിക്കാനൊരുങ്ങി കേരളം; പുതിയ ഡാം നിര്‍മ്മിച്ചാല്‍ പഴയ ഡാം എങ്ങനെയെന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

01 NOVEMBER 2021 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

സങ്കടക്കാഴ്ചയായി... കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി

ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിന് ജനകീയ പിന്തുണ ഏറിയതോടെ തമിഴ്‌നാടുമായി കേരളം നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാകും. ഡിസംബറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ പുതിയ ഡാം യാഥാര്‍ത്ഥ്യമാകും.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി നിലവിലെ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി മുന്‍പാകെ ഉയര്‍ത്തുമ്പോഴും അത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു. പുതിയ ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനൊപ്പം ഡീകമ്മിഷന്‍ ചെയ്യുന്നതിന്റെ മാര്‍ഗങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. ഇപ്പോഴുള്ള അണക്കെട്ടു പൊളിച്ചു മാറ്റുന്നതിനെക്കുറിച്ച് 2011 സെപ്റ്റംബറില്‍ അന്നത്തെ മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ബേബി ഡാം പൊളിച്ച് പുതിയ അണക്കെട്ടിലേക്കു വെള്ളം എത്തിക്കുക, സ്പില്‍വേയില്‍ ചാനല്‍ നിര്‍മിച്ചു വെള്ളം എത്തിക്കുക എന്നീ ശുപാര്‍ശകളാണു മുന്നോട്ടുവച്ചത്. പുതിയ അണക്കെട്ടു നിര്‍മിക്കുമ്പോള്‍ നിലവിലുള്ളതു പൂര്‍ണമായോ ഭാഗികമായോ പൊളിച്ചു നീക്കേണ്ടി വരുമെന്ന് ഉന്നതാധികാര സമിതി 2011 ല്‍ ചൂണ്ടിക്കാട്ടി. പൊളിക്കേണ്ടതില്ലെന്നാണു കേരളം അന്നു പറഞ്ഞതെങ്കിലും ഇപ്പോള്‍ നിലപാടു മാറ്റി.

 



ബേബി ഡാം പൊളിക്കുകയാണെങ്കില്‍ പുതിയ അണക്കെട്ടില്‍ വെള്ളം നിറച്ച ശേഷം പ്രധാന അണക്കെട്ട് ബ്ലോക്കുകള്‍ വേര്‍തിരിച്ചു പൊളിക്കാമെന്നും അവശിഷ്ടങ്ങള്‍ നിലവിലുള്ള റോഡ് മാര്‍ഗം പെരിയാര്‍ വന്യജീവി സങ്കേതത്തിനു പുറത്ത് എത്തിക്കാമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്പില്‍വേയില്‍ ചാനല്‍ നിര്‍മിച്ചു വെള്ളം പുതിയ അണക്കെട്ടില്‍ എത്തിക്കുന്നതാണ് ഉചിതമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

അണക്കെട്ടു പൊളിക്കുമ്പോള്‍ 70,000 ലോഡ് അവശിഷ്ടങ്ങള്‍ വരും. ഇതു സംഭരിക്കാനുള്ള സ്ഥലവും കേരളം കണ്ടെത്തണം. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഡാം. ഇതിനു 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം കണ്ടെത്തിയിരിക്കുന്ന സ്ഥലം.

 



പുതിയ ഡാം നിര്‍മിച്ച ശേഷം, ഇപ്പോഴുള്ള അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി കുറയുമ്പോള്‍ പൊളിച്ചുമാറ്റല്‍ ആരംഭിക്കാമെന്നാണു കേരളം 2011ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. വേനല്‍ക്കാലത്ത് ജലനിരപ്പ് താഴുമെന്നും പൊളിച്ചു മാറ്റല്‍ നടപടി തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. അതേസമയം ഇടുക്കി അണക്കെട്ടില്‍ 5 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്തും.

 



ഇന്നലെ വൈകിട്ട് 7നു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 138.65 അടിയാണ് ജലനിരപ്പ്. സ്പില്‍വേയുടെ 6 ഷട്ടറുകള്‍ തുറന്ന് 2752 ഘനയടി വെള്ളം (ഏകദേശം 77,928 ലീറ്റര്‍) സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നുണ്ട്. ഇന്നു മുതല്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് മാറുന്നതിനാല്‍ തമിഴ്‌നാട് ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ട്. നവംബര്‍ 11 വരെ 139.5 അടി വരെ ഡാമില്‍ വെള്ളം സംഭരിക്കാന്‍ അനുമതിയുണ്ട്.

ജലസേചന വകുപ്പിന്റെ 11 ഡാമുകളില്‍ യെലോ അലര്‍ട്ടും, 5 അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. പീച്ചി ഡാമില്‍ റെഡ് അലര്‍ട്ടാണ്. കെഎസ്ഇബിയുടെ പൊന്‍മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍, ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് എന്നീ അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ഷോളയാര്‍, മാട്ടുപെട്ടി, ആനയിറങ്കല്‍ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 minutes ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (1 hour ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (1 hour ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (1 hour ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (1 hour ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 hour ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (2 hours ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (2 hours ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (2 hours ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (3 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (3 hours ago)

Malayali Vartha Recommends