Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എരുമേലിയില്‍ എല്ലാ തടസങ്ങളും തരണം ചെയ്ത് ശബരി വിമാനത്താവളം ഉടന്‍ പണിതുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം.... നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ റവന്യു വകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശം

01 NOVEMBER 2021 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

സങ്കടക്കാഴ്ചയായി... കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി

ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

എരുമേലിയില്‍ എല്ലാ തടസങ്ങളും തരണം ചെയ്ത് ശബരി വിമാനത്താവളം ഉടന്‍ പണിതുടങ്ങാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനം. നിര്‍ദിഷ്ട ശബരി വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ റവന്യു വകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ അടുത്ത മാസം സര്‍വെ നടപടികള്‍ ആരംഭിക്കും. സര്‍വെ നടത്തുന്നതിനു തടസമായ കാടുകളും മരങ്ങളും വേലികളും കുറ്റിക്കാടുകളും 15 ദിവസത്തിനുള്ളില്‍ വെട്ടിമാറ്റാനാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവില്‍ നിശ്ചയിച്ചിരിക്കുന്നത്.



സര്‍വെ ജോലിയുടെ ഭാഗമായി കൊടിപിടിക്കാനും ചെയിന്‍വലിക്കാനും ആവശ്യമുള്ള തൊഴിലാളികളെ പുറത്തുനിന്ന് നിയോഗിക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപി യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി തോട്ടത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളം പണിയാനുള്ള ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍. ബിലീവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിയാണ് ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പണിയാനായി ഏറ്റെടുക്കുന്നത്.




ശബരി എയര്‍പോര്‍ട്ടിന് ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ചെറുവള്ളി എസ്റ്റേറ്റ് സര്‍വേ നടത്താന്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന എരുമേലി, മണിമല പഞ്ചായത്തുകളില്‍പ്പെട്ട സ്ഥത്താണ് സര്‍വേ നടത്തുന്നത്.സര്‍ക്കാര്‍ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ പടിയാണ് സര്‍വേ വിജ്ഞാപനം. സര്‍വേ നടത്തി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കോട്ടയം സ്ഥലമെടുപ്പ് വിഭാഗം സ്പെഷല്‍ തഹസില്‍ദാര്‍ക്കു നല്‍കിയിട്ടുണ്ട്.



വിമാനത്താവളം നിര്‍മാണവുമായി ബന്ധപ്പെട്ട് ലൂയിബ്ഗര്‍ കണ്‍സല്‍റ്റന്റ് ഏജന്‍സി മുന്‍പ് നടത്തിയ സാധ്യതാ പഠനം അപൂര്‍ണമാണെന്നും ചെറുവള്ളിയില്‍ വിമാനത്താവളം പണിയുക അനുയോജ്യമല്ലെന്നും രണ്ടു മാസം മുന്‍പ് കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പു് വ്യക്തമാക്കിയിരുന്നു. കാറ്റിന്റെ ഗതി ഉള്‍പ്പെടെ അനുകൂലമല്ലാത്ത ഘടകങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്.



എന്നാല്‍ പുതിയ സര്‍വെ നടത്തി എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതില്‍ സാങ്കേതിക തടസമില്ലെന്ന റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു പിന്നാലെയാണ് കോട്ടയം ജില്ലയില്‍ ശബരിമല തീര്‍ഥാടകരെയും പ്രവാസികളെയും ലക്ഷ്യമാക്കി പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.

 

സിയാല്‍ മോഡലില്‍ ഓഹരി പിരിച്ച് രണ്ടായിരം കോടി രൂപ മുടത്തില്‍ മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എയര്‍പോര്‍ട്ട് പണിയാനാണ് നിലവിലെ തീരുമാനം.കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം പ്രവാസികള്‍ക്കും ശബരിമലയിലെത്തുന്ന ഒന്നര കോടിയോളം തീര്‍ഥാടകര്‍ക്കും ശബരി വിമാനത്താവളം നേട്ടമാകും. നിലവില്‍ തെക്കന്‍കേരളത്തിലെ യാത്രക്കാര്‍ പൂര്‍ണമായി നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.



ബിലീവേഴ്സ് ചര്‍ച്ചിന്റെ പക്കല്‍നിന്നു ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പാലാ സബ് കോടതിയില്‍ നല്‍കിയ കേസില്‍ വാദം തുടരുകയാണ്.എന്നാല്‍ നിലവിലുള്ള സിവില്‍ കേസ് സ്ഥലമെടുപ്പ് നടപടികളെ ബാധിക്കില്ല. സര്‍ക്കാരിന് അനുകൂലമായി വിധി ലഭിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും. കോടതി വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമായാല്‍ വില നിശ്ചയിച്ച് ഏറ്റെടുക്കാനാണു തീരുമാനം. സിവില്‍ കേസ് വര്‍ഷങ്ങളോളം നീളാവുന്ന സാഹചര്യത്തില്‍ തോട്ടത്തിന് കോടതി നിശ്ചയിക്കുന്ന വില കോടതിയില്‍ കെട്ടിവെച്ചശേഷം തോട്ടം ഏറ്റെടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍പ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ മലയാളം കമ്പനിയില്‍നിന്നാണ് കെപി യോഹഹന്നാല്‍ വിലയ്ക്കു വാങ്ങിയത്. പാട്ടക്കാലാവധി കഴിഞ്ഞ ബ്രിട്ടീഷ് കമ്പനിയായി ഹാരിസണ്‍ പ്ലാന്റേഷന് ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥതയില്‍ അവകാശമില്ലെന്നും തോട്ടം സര്‍ക്കാരില്‍ വന്നുചേരേണ്ടതാണെന്നു സര്‍ക്കാര്‍ വാദിക്കുന്നു.




എന്നാല്‍ തോട്ടത്തിന്റെ കരം അടച്ച് കൈവശാവകാശമുള്ള തോട്ടമാണ് ചെറുവള്ളി എസ്റ്റേറ്റെന്നാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ വാദം.


150 വര്‍ഷം മുന്‍പ് ചെറുവള്ളിയില്‍ വനപ്രദേശം വെട്ടിത്തെളിച്ചാണ് ബ്രിട്ടീഷ് തോട്ടമുടമകളായി ഹാരിസണ്‍ ചെറുവള്ളി മേഖലയില്‍ റബറും കശുമാവും തേയിലയും നട്ടുവളര്‍ത്തിയത്. നിലവില്‍ തോട്ടത്തില്‍ റബര്‍മരങ്ങളാണ് . വിവിധയിടങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം തൊഴിലാളി കുടുംബങ്ങളും എസ്റ്റേറ്റിലെ ലായങ്ങളില്‍ കഴിയുന്നുണ്ട്. തോട്ടം സര്‍വേ പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുത്താല്‍ അടുത്ത വര്‍ഷം എസ്റ്റേറ്റിലെ റബര്‍മരങ്ങള്‍ വെട്ടി സ്ഥലം നിരപ്പാക്കുന്ന ജോലികള്‍ ആരംഭിക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (11 minutes ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (1 hour ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (1 hour ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (1 hour ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (1 hour ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 hour ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (2 hours ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (2 hours ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (2 hours ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (3 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (3 hours ago)

Malayali Vartha Recommends