Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ബിനീഷ് കോടിയേരി ബാംഗളൂര്‍ പരപ്പന അഗ്രഹാരം സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം നീണ്ട തടവുജീവിതത്തിനു ശേഷം മോചിതനായെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്താനുള്ള സാധ്യത മങ്ങുകയാണെന്ന് സൂചന

01 NOVEMBER 2021 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

സങ്കടക്കാഴ്ചയായി... കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി

ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

ബിനീഷ് കോടിയേരി ബാംഗളൂര്‍ പരപ്പന അഗ്രഹാരം സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം നീണ്ട തടവുജീവിതത്തിനു ശേഷം മോചിതനായെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്താനുള്ള സാധ്യത മങ്ങുകയാണെന്ന് സൂചന. മകന്‍ ബിനോയി കൊടിയേരിയുടെ മുംബൈ പീഡനക്കേസ് വിചാരണ വൈകാതെ തുടങ്ങുകയും കേസില്‍ ശിക്ഷലഭിക്കാനുമുള്ള സാധ്യത മുന്‍ നിറുത്തിയുമാണ് കോടിയേരി മാറിനില്‍ക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.


മൂംബൈ കോടതിയില്‍ നിലവിലുള്ള ബലാല്‍സംഗക്കേസില്‍ ബിനോയി ശിക്ഷിക്കപ്പെട്ടാല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നുവരെ കോടിയേരി ഒഴിയേണ്ടിവരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിനോയി കോടിയേരി വിവാഹവാഗ്ധാനം നല്‍കി പീഡിപ്പിക്കുയും കുട്ടി ജനിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഉപേക്ഷിക്കുകയും ചെയ്തുവെന്ന കേസ് വന്‍ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കാനുള്ള പാര്‍ട്ടി നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ വിചാരണതന്നെ നേരിടേണ്ടിവരും. നിലവില്‍ ആണ്‍കുട്ടിക്ക് 12 വയസ് പ്രായം എത്തിയിരിക്കുന്നു. കുട്ടിയുടെ പഠനം ഉള്‍പ്പെടെ കാര്യങ്ങള്‍ ആശങ്കയിലാണെന്നും ജീവിക്കാന്‍ മാര്‍ഗമില്ലെന്നുമാണ് യുവതിയുടെ നിലപാട്.


അഭിഭാഷകന്‍ മുഖേന യുവതിക്കും കുട്ടിക്കും വന്‍തുക പാര്‍ട്ടി ഉന്നതതലത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ അടുത്തയിടെ നീക്കങ്ങള്‍ നടന്നുവെന്നും യുവതി ഒത്തുതീര്‍പ്പിനു തയാറല്ലെന്നുമാണ് സൂചന. ബിനോയി വിവാഹിതനും പിതാവുമാണെന്ന വസ്തുത ഒളിച്ചുവെച്ച് തന്നെ വിവാഹം ചെയ്യാമെന്നു പറഞ്ഞാണ് വര്‍ഷങ്ങളോളം കൂടെ പാര്‍പ്പിച്ചതെന്ന് യുവതി പറയുന്നു. കോടിയേരി കുടുംബത്തിന്റെ സ്വത്തിന് താനും കുട്ടിയും അവകാശിയാണെന്നും തന്നെ വിവാഹം ചെയ്യാതെ ഒത്തുതീര്‍പ്പില്ലെന്നുമാണ് ഇടനിലനിന്ന് അഭിഭാഷകനെ ദുബായിയില്‍ ബാര്‍ നര്‍ത്തകിയായിരുന്ന യുവതി ധരിപ്പിച്ചത്.


മാത്രവുമല്ല കേസില്‍ വിധി അനുകൂലമാകാതെ വന്നാല്‍ യുവതി കുട്ടിയുമായി പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ അവകാശം ചോദിച്ചെത്തുമോയെന്ന ആശങ്കയും സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലും പണമിടപാടു കേസിലും ബിനീഷ് കോടിയേരിക്ക് തല്‍ക്കാലം ജാമ്യം കിട്ടിയാല്‍തന്നെ ഏറെ വൈകാതെ വിചാരണ നേരിടേണ്ടിവരും.




കേസില്‍ ബിനീഷിനെതിരെ വിവിധ തെളിവുകള്‍ നിലനില്‍ക്കെ മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്ക് ശിക്ഷ ലഭിക്കുന്ന സാഹചര്യവും സിപിഎമ്മിന് ആശങ്കയിലാഴ്ത്തുന്നു. ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു കേസും ബിനോയി കോടിയേരിയുടെ പെണ്ണുകേസും ഒരുമിച്ച് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ 2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. പകരം ആക്റ്റിംഗ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിക്കുകയും ചെയ്തിരുന്നു. 


എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നത്.



തന്റെ ഇമേജ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കോടിയേരി മാറിനില്‍ക്കട്ടെയെന്നാണ് പിണറായിയുടെ നിലപാട്. മാത്രവുമല്ല കോടിയേരി ഇനി സിപിഎം സെക്രട്ടറി പദവിയിലെത്തിയാലും ആരോഗ്യനിലതൃപ്തിയല്ലാത്തതിനാല്‍ പ്രവര്‍ത്തനം നന്നായി കാഴ്ചവെയ്ക്കാനാവില്ലെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. എംഎ ബേബി, തോമസ് ഐസക, കെജെ തോമസ് തുടങ്ങി ഒരു നിര നേതാക്കള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം മോഹിച്ച് കാത്തിരിക്കുകയുമാണ്.


മക്കളായ ബിനീഷും ബിനോയിയും ഉള്‍പ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അനാരോഗ്യം കൂടി കണക്കിലെടുത്താണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍, ബിനീഷ് കോടിയേരിയെ ആസൂത്രിതമായി കേസില്‍ പെടുത്തിയതാണെന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു.




കോടിയേരിയെ ഇനിയും മാറ്റിനിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന ചിന്തയും ശക്തമാപ്പോഴാണ് കൊടിയേരി തിരിച്ചുവരണമെന്ന അഭിപ്രായം ഉയര്‍ന്നത്. കോടിയേരി വന്നാല്‍ ഏതു നിമിഷവും രാജിവെച്ചൊഴിയേണ്ടിവരുമെന്നും ബിനോയി കോടിയേരിയുടെ പീഢനക്കേസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യാപക ആക്ഷേപങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് സൂചന.


പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29ന് ബിനീഷ് കോടിയേരി അറസ്റ്റിലാകുമ്പോള്‍ സിപിഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ച് നിര്‍ണായക സമയമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു ഭാഗത്ത്. 


നിയമസഭാതെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. സിപിഎം ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ മയക്കുമരുന്നു കേസിലും പീഡനക്കേസിലും പെടുന്നത്. മകന്‍ ചെയ്ത തെറ്റിന് അച്ഛന്‍ ഉത്തരവാദിത്വമില്ലെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ സ്വീകരിച്ചെങ്കിലും പാര്‍ട്ടി വലിയൊരു തെരഞ്ഞടുപ്പ് പോരാട്ടത്തിലേക്ക് പോകുമ്പോള്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് കോടിയേരി വിലയിരുത്തുകയും താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിക്കുകയും ചെയ്തു.


തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 11 ന് കോടിയേരി സെക്രട്ടറി പദവിയില്‍ നിന്നു മാറിയത്. ആരോഗ്യകാരണങ്ങളാല്‍ മാറുന്നുവെന്ന് പാര്‍ട്ടി വാര്‍ത്താകുറിപ്പിറക്കിയെങ്കിലും ബിനീഷിന്റെ മയക്കുമരുന്ന് പണമിടപാടു കേസുകൂടി പരിഗണിച്ചാണ് മാറിയത്. ബിനീഷിന്റെ ജാമ്യാപേക്ഷ പലവട്ടം മാറ്റിവക്കുകയും ജയില്‍വാസം ഒരു വര്‍ഷമാകുകയും ചെയ്തതോടെ രാഷ്ട്രീയപ്രേരിത നീക്കമെന്ന് പരാതി സിപിഎം ഉന്നയിച്ചിരുന്നു. എറണാകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്‍പ് കോടിയേരിയെ തിരികെയെത്തിക്കാനുള്ള നീക്കത്തെയാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 minutes ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (1 hour ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (1 hour ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (1 hour ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (1 hour ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 hour ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (2 hours ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (2 hours ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (2 hours ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (3 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (3 hours ago)

Malayali Vartha Recommends