Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

അമ്പരപ്പിന്റെ നിമിഷങ്ങള്‍... വാഹനാപകടത്തില്‍ മരിച്ച മിസ് കേരള റണ്ണര്‍ ഡോ. അഞ്ജന യാത്രയായത് തന്റെ കന്നിച്ചിത്രത്തിന്റെ റിലീസ് കാണാന്‍ കഴിയാതെ; മികച്ച അഭിനയം കാഴ്ചവച്ച അഞ്ജനയെപ്പറ്റി സെറ്റിലുള്ളവര്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ

02 NOVEMBER 2021 11:42 AM IST
മലയാളി വാര്‍ത്ത

എറണാകുളം വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച മിസ് കേരള റണ്ണര്‍ അപ്പ് തൃശൂര്‍ ആളൂര്‍ അമ്പാടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ഡോ. അഞ്ജന യാത്രയായത് തന്റെ കന്നിച്ചിത്രത്തിന്റെ റിലീസ് അടുത്തമാസം നടക്കാനിരിക്കെയാണ്. സിനിമയില്‍ വലിയ അവസരങ്ങളാണ് അഞ്ജനയെ കാത്തിരുന്നത്.

സൗന്ദര്യമത്സരങ്ങളില്‍ തിളങ്ങിയ അഞ്ജനയ്ക്ക് വെള്ളിത്തിരയില്‍ തിളങ്ങാനും മോഹമുണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'സല്യൂട്ടി' ല്‍ നല്ലൊരു വേഷം ഡോ. അഞ്ജന ചെയ്തിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങും മുന്‍പ് അഞ്ജനയെ മരണം കവര്‍ന്നു.

 



ദുല്‍ഖറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു അഞ്ജനയുടേത്. തുടക്കക്കാരി എന്ന തോന്നല്‍ ഉണ്ടാക്കാതെ മികച്ച അഭിനയമാണ് ചിത്രത്തില്‍ അഞ്ജന കാഴ്ചവച്ചതെന്ന് സെറ്റിലുള്ളവര്‍ ഓര്‍ത്തെടുക്കുന്നു. സെറ്റിലുള്ള എല്ലാവരുടെയും സ്‌നേഹം നേടിയ അഞ്ജനയുടെ മരണത്തിന്റെ ഞെട്ടലിലാണ് 'സല്യൂട്ടി'ന്റെ അണിയറ പ്രവര്‍ത്തകര്‍. അഞ്ജന അഭിനയിച്ച 'കമ്മല്‍ സ്‌റ്റോറി ' എന്ന ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്തുള്ള അഞ്ജന നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഞ്ജനയും ഒപ്പം മരിച്ച അന്‍സിയും സൗന്ദര്യ മത്സരങ്ങളില്‍ ഒരുമിച്ചു പങ്കെടുത്തതു മുതല്‍ തുടങ്ങിയ സൗഹൃദമായിരുന്നു. കോവിഡ് കാലത്തും സൗഹൃദം കാത്തുസൂക്ഷിച്ച ഇവര്‍ പല പരിപാടികളിലും ഒന്നിച്ചു പങ്കെടുത്തു. അത്തരത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. റാന്പില്‍ തുടങ്ങിയ ആ സൗഹൃദം മരണത്തിലും പിരിഞ്ഞില്ല.

 



കൊച്ചിയില്‍ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തുനിന്നു ഡോ. അഞ്ജന ഷാജന്‍ തിരക്കിട്ടു മടങ്ങാന്‍ കാരണം വീട്ടില്‍ അമ്മ തനിച്ചായതുകൊണ്ടാണ്. അച്ഛന്‍ ഷാജന്‍ ആലുവയിലെ ജോലി സ്ഥലത്തായതിനാല്‍ അമ്മ ലതിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സഹോദരന്‍ അര്‍ജുന്‍ കൊച്ചിയിലായിരുന്നു.

ശനിയാഴ്ചയാണ് അഞ്ജന ആളൂരിലെ വീട്ടില്‍നിന്നു കൊച്ചിയില്‍ ഷൂട്ടിങ്ങിനെത്തിയത്. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ വൈകി. മിസ് കേരള മത്സരത്തിലെ ജേതാവും കൂട്ടുകാരിയുമായ അന്‍സി കബീറിനൊപ്പം കാറിന്റെ പിന്‍സീറ്റിലിരുന്നയിരുന്നു യാത്ര.



പ്ലസ്ടു വരെയുള്ള പഠനം ഹൈദരാബാദിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അഞ്ജന ബിഎഎംഎസ് പൂര്‍ത്തിയാക്കിയത്. കുറച്ചുനാള്‍ ബെംഗളൂരുവുവിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു.

അതേസമയം യാഥാസ്ഥിതിക കുടുംബത്തില്‍നിന്നു ഫാഷന്‍ ലോകത്തേയ്ക്ക് എത്തിയ അന്‍സി കബീറിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ ഉമ്മ റസീന ബീവിയായിരുന്നു. 2019ല്‍ റാംപില്‍ നേടിയ സുന്ദരിപ്പട്ടം അന്‍സി അന്നു സമര്‍പ്പിച്ചത് പ്രിയപ്പെട്ട ഉമ്മയ്ക്കാണ്. വീട്ടിലെ ഏക മകള്‍. സ്വപ്നം കണ്ട വിജയങ്ങളെല്ലാം കൈപ്പിടിയിലൊതുക്കാന്‍ മകളെ പ്രാപ്തയാക്കുകയായിരുന്നു ആ ഉമ്മ.

 



ഈ വര്‍ഷത്തെ മിസ് സൗത്ത് ഇന്ത്യ കിരീടവും അന്‍സി കബീര്‍ നേടിയിരുന്നു. മകളുടെ ആഗ്രഹങ്ങളെ ഉമ്മ പിന്തുണച്ചപ്പോള്‍ പിതാവും കാര്യമായി എതിര്‍ത്തില്ല. ഒടുവില്‍ മിസ് കേരള സൗന്ദര്യ കിരീടം സ്വന്തമാക്കി. കൂട്ടുകാര്‍ക്കൊപ്പം കൊച്ചിയില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു അന്‍സിയുടെ അന്ത്യം. സൗന്ദര്യകിരീടം അണിഞ്ഞതിനു പിന്നാലെ സിനിമാ മോഹങ്ങളാണ് അന്‍സി മനസ്സില്‍ സൂക്ഷിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends