പൊന്‍കുന്നത്ത് കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നിന്ന് ഡ്രൈവറില്ലാതെ ബസ് വീട്ടുമുറ്റത്തേക്ക്.... റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നിന്ന് ഡ്രൈവറില്ലാതെ ബസ് വീട്ടുമുറ്റത്തേക്ക് . ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ വഴി താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിച്ചത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോള്‍ പമ്പിലേക്ക് ഡീസലടിക്കാന്‍ പോയ മറ്റൊരു ബസ്സിന്റെ പിന്‍ഭാഗത്ത് ഇടിച്ചു.
ഹൈവേയില്‍ ട്രാന്‍സ്ഫോര്‍മറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ച് നിന്നു. ആ സമയം റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ രാത്രി 7.45-നാണ് സംഭവം. ഡിപ്പോയിലേക്ക് കയറുന്ന വഴിക്കുസമീപം നിര്‍ത്തിയിട്ടിരുന്ന ബസ് ഡിപ്പോ വളപ്പില്‍ നിന്ന് പൊന്‍കുന്നം-പുനലൂര്‍ ഹൈവേയിലേക്കുള്ള ഇറക്കത്തിലൂടെ പാഞ്ഞത്.
എതിര്‍വശത്ത് റോഡില്‍നിന്ന് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് ഇടിച്ചിറങ്ങിയത്. ഇപ്പോള്‍ ഈ വീട്ടില്‍ ആരും താമസിക്കുന്നില്ല. മുന്‍പും മൂന്നുതവണ ഇതേപോലെ ഡിപ്പോയിലേക്കുള്ള റോഡില്‍നിന്ന് ബസ് ഇതേ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു.
https://www.facebook.com/Malayalivartha























