Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'ഒരു സെലിബ്രേറ്റി വന്നാല്‍, ഒരു സിനിമാ താരം വന്നാല്‍, ചില രാഷ്ട്രീയ നേതാക്കള്‍ വന്നാല്‍, മത പരമായ ഘോഷയാത്രകള്‍ നടക്കുമ്പോള്‍ എത്ര മണിക്കൂര്‍ റോഡ് ബ്ലോക്ക് ആക്കാറുണ്ട്... അപ്പോഴൊന്നും ആര്‍ക്കും ആംബുലന്‍സില്ല...രോഗികളില്ല.. സമയത്തിന് ഒരു വിലയുമില്ല...' സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു

02 NOVEMBER 2021 08:33 AM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

കഴിഞ്ഞ ദിവസം എറണാകുളത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത് സംസ്ഥാനത്ത് വലിയ വിവാദമായി മാറിയിരുന്നു. ജോജുവിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. മദ്യപിച്ചാണ് ജോജു പ്രശ്‌നമുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്.

എന്നാല്‍ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചില്ലെന്ന് തെളിയുകയുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോര്‍ജ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എറണാകുളത്തെ ഒരു മണിക്കൂര്‍ വഴിതടയല്‍ സമരത്തെ പലരും വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടു . കേരളത്തില്‍ ആദ്യം ആയിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സമരം നടത്തി 'വഴി തടയുന്നതു ' എന്നു തോന്നും വാര്‍ത്തകള്‍ കാണുമ്പോള്‍ . കേരളത്തില്‍ ഇതിനു മുമ്പും എത്ര ബന്ദും , ഹര്‍ത്താലും ,മറ്റു വിവിധ തരത്തിലുള്ള സമരങ്ങള്‍ നടന്നിട്ടിട്ടുണ്ടല്ലോ.

അപ്പോഴൊക്കെയും ജനങ്ങള്‍ കഷ്ടപെട്ടിട്ടും ഉണ്ട് . പെട്രോളിന് വില കൂടിയെന്നും പറഞ്ഞു എത്രയോ പാര്‍ട്ടിക്കാര്‍ ഇതിനു മുമ്പും ഹര്‍ത്താലും, ബന്ദും വെച്ചപ്പോഴും കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടിയിട്ടില്ലേ? ഒരു സെലിബ്രേറ്റി വന്നാല്‍, ഒരു സിനിമാ താരം വന്നാല്‍, ചില രാഷ്ട്രീയ നേതാക്കള്‍ വന്നാല്‍, മത പരമായ ഘോഷയാത്രകള്‍ നടക്കുമ്പോള്‍ എത്ര മണിക്കൂര്‍ റോഡ് ബ്ലോക്ക് ആക്കാറുണ്ട്...

അപ്പോഴൊന്നും ആര്‍ക്കും ആംബുലന്‍സില്ല...രോഗികളില്ല.. സമയത്തിന് ഒരു വിലയുമില്ല. റോഡ് ഉപരോധിക്കാന്‍ അവകാശമുള്ളതു പോലെ തന്നെ പൗരന് യാത്ര ചെയ്യാനുള്ള മൗലിക അവകാശവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതിനാല്‍ ഹര്‍ത്താല്‍ , ബന്ത് , റോഡ് വഴി തടയല്‍ അടക്കം ഉള്ള പഴയ സമര രീതികള്‍ ഇനിയും തുടരണോ എന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കുന്നതും നല്ലതാണ് . ( ഇന്ധന വിലവര്‍ദ്ധനവിനെതിരെ റോഡിലല്ലാതെ ആകാശത്ത് സമരം നടത്താന്‍ പറ്റുമോ..? എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )

(വാല്‍കഷ്ണം ... പെട്രോള്‍, ഡീസല്‍ വില കൂടിയതിനു ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അവര്‍ തെരഞ്ഞെടുക്കേണ്ട സമര മാര്‍ഗം .. ഇനി വില കുറയുന്നത് വരെ സ്വന്തംവീട്ടിലെ വണ്ടി പുറത്തേക്കു എടുക്കില്ല എന്ന് ശപഥം ചെയ്യുക .അങ്ങനെ എങ്കില്‍ ഇതിലൂടെ നികുതി ഉണ്ടാക്കുന്ന കേന്ദ്രവും , സംസ്ഥാനവും അവരുടെ നികുതി കുറയ്ക്കും, വില കുറയും. ജിഎസ്ടിയില്‍ വന്നാല്‍ വില കുറക്കാം . പക്ഷെ കേരളം അടക്കം ചിലര്‍ സമ്മതിക്കുന്നില്ല .

ഇന്ധന വിലയില്‍ നല്ലൊരു ഭാഗവും കേന്ദ്രത്തിനും , സംസ്ഥാനത്തിനും കിട്ടുന്നു . അവര്‍ അതൊക്കെ എടുത്തിട്ടാണ് ഇവിടെ ഉദ്യോഗസ്ഥന്മാര്‍ക്കു ശമ്പളം കൊടുക്കുന്നത്. ഇനി കേന്ദ്ര നികുതി കുറച്ചില്ലെങ്കില്‍ , കേരളത്തിനും നികുതി കുറച്ചാല്‍ ഇന്ധന വില കുറയും . പക്ഷെ അങ്ങനെ ഒരു സംസ്ഥാന സര്‍ക്കാരും ചിന്തിക്കില്ല.

 

സ്വന്തം വീട്ടിലെ വണ്ടി പരമാവധി ഉപയോഗിക്കാതെ ബസ്സില്‍ യാത്ര ചെയ്തും , അല്ലെങ്കില്‍ അടുത്ത സ്ഥലത്തേക്ക് നടന്നു പോയി ഇന്ധന വിലക്ക് എതിരെ പ്രതിഷേധിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇലക്ട്രിക് കാര്‍ , ടു വീലര്‍ വാങ്ങിക്കുക . കോടികള്‍ പ്രതിഫലം പറ്റുന്ന, കോടികളുടെ വലിയ വാഹനങ്ങള്‍ ഉള്ള സിനിമാക്കാര്‍ക്കും , വലിയ പണക്കാര്‍ക്കും വില വര്‍ദ്ധനവ് ഒരു പ്രശനം ആകില്ല .ഏതായാലും ബസ്, ഓട്ടോറിക്ഷ , ടാക്‌സി ചാര്‍ജ് ഉടനെ വര്‍ധിപ്പിക്കേണ്ടി വരും എന്ന് തോന്നുന്നു .)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (13 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (5 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

Malayali Vartha Recommends