ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം; ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം;പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

അഹങ്കാരിയായ ജോജു ജോർജിനെതിരെ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് ശ്രീജിത്ത് പണിക്കർ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അഹങ്കാരിയായ ജോജു ജോർജിനെതിരെ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
[1] ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം.
[2] ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം. ഗാന്ധിജിക്ക് സമയമില്ലെങ്കിൽ വേണുഗോപാൽജി പ്രഖ്യാപിച്ചാലും മതിയാവും.
[3] ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമാധാനപരമായി ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം. അവർക്ക് വാഹന സർവീസ് സെന്ററിൽ ജോലി നൽകണം.
[4] ജോജു മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. മുൻപ് പി ടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ഇതിന്റെ ചുമതല ഏല്പിക്കണം.
[5] മലയാളികളിൽ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം.
[6] റോഡുകളുടെ ആധാരം മാഡംജിയുടെ പേരിൽ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളിൽ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണം. ഹും, അത്രയ്ക്കായോ ജോജൂ.
https://www.facebook.com/Malayalivartha























