കാമുകനൊപ്പം പോകാൻ ഭാര്യയ്ക്ക് അനുകൂല വിധി: കലിപൂണ്ട ഭർത്താവ് കാമുകനെയും അമ്മയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ പുറപ്പെട്ടു, കലിപൂണ്ട ഭർത്താവ് കാമുകനെയും അമ്മയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു.
കൊല്ലം അഞ്ചലിൽ ആണ് സംഭവം. ഏറം കളീലിക്കട പ്ലാവിള പുത്തന്‍വീട്ടില്‍ കൃഷ്ണകുമാരി (50), മകന്‍ അഖില്‍ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഭാര്യയെ കാണാനെന്ന വ്യാജേന അഖിലിന്റെ വീട്ടിൽ എത്തിയ വെട്ടിക്കവല സ്വദേശിയായ സജിൻ ഇവരെ കയ്യിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
സജിന്റെ ആക്രമണത്തിൽ വെട്ടേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം മുമ്പാണ് സജിയുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ അഖിലിനൊപ്പം പോയത്.
ഇയാൾക്കൊപ്പം ഏറത്തെ വീട്ടിലായിരുന്നു യുവതി താമസിച്ചത്. സജി നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. എന്നാൽ കേസിൽ യുവതിക്ക് അനുകൂല വിധിയാണ് വന്നത്.
ഇതിൽ പ്രകോപിതനായാണ് കാമുകൻറെയും അമ്മയുടെയും കൈകൾ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























