ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം.... നിരവധി പേരെ കാണാതായി, തെരച്ചിൽ തുടരുന്നു...

സങ്കടക്കാഴ്ചയായി... ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുന്നു. യാത്ര ഫെറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ .
തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് അപകടം സംഭവിച്ചത്. പത്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്.
രക്ഷാ കപ്പൽ ക്രെയിനുകൾ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. 14 മൃതദേഹങ്ങൾ ബസിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ മുമ്പ് കണ്ടെത്തിയിരുന്നു. ആറ് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. 11 യാത്രക്കാർ നീന്തി രക്ഷപ്പെട്ടതായി പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.കാണാതായവർക്കായി ഫയർഫോഴ്‌സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പൊലീസ് സഹായത്തോടെ തിരച്ചിൽ തുടരുന്നു.
ധാക്കയിലേക്ക് പോകുകയായിരുന്നു ബസിൽ കുട്ടികൾ ഉൾപ്പെടെ 40ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നുവെന്നും അധികൃതർ . രാജ്ബാരി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രധാനമന്ത്രി താരിഖ് റഹ്മാൻ തങ്ങളെ വിളിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha


























