പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം

തിരഞ്ഞെടുപ്പില്‍ പാലക്കാട് രമേശ് പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് നടനും സുഹൃത്തുമായ ടിനി ടോം. സുഹൃത്ത് എംഎല്‍എയായി വരുന്നത് സന്തോഷമാണെന്നും അദ്ദേഹം നല്ല മനസിനുടമയാണെന്നും ടിനി ടോം ഒരു സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു. പാലക്കാട് വിജയിച്ചാല്‍ രമേശ് പിഷാരടിക്ക് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാന്‍ പ്രതിഫലം വാങ്ങാന്‍ കഴിയില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നടന്‍ ഇന്നസെന്റ് എംപിയായിരുന്നപ്പോള്‍ പങ്കുവച്ച അനുഭവത്തെക്കുറിച്ചാണ് ടിനി ടോം പറഞ്ഞത്.
'ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിച്ചുകൊണ്ടിരുന്ന ആളാണ് രമേശ് പിഷാരടി. ഇനി ഉദ്ഘാടനത്തിന് പോകുമ്പോള്‍ കാശ് മേടിക്കാന്‍ പറ്റില്ല. ഇന്നസെന്റ് ചേട്ടന്‍ എംപിയായിരുന്നപ്പോള്‍ എന്നോട് പറഞ്ഞിരുന്നു, 'പണ്ട് അമ്പതിനായിരവും ഒരു ലക്ഷവുമെല്ലാം വാങ്ങിയിരുന്ന എന്നെ ഇപ്പോള്‍ ഇലക്ട്രിക് ശ്മശാനം ഉദ്ഘാടനം ചെയ്യാനാണ് വിളിക്കുന്നത്. അവിടെ ചെന്ന് ഒരുപാട് പേര്‍ മരിക്കട്ടെയെന്ന് പറയാന്‍ കഴിയില്ലല്ലോ? പത്ത് പൈസ കിട്ടുകയുമില്ല. പ്രാക്കും കിട്ടും' ഇന്നസെന്റ് പറഞ്ഞ കാര്യം ടിനി ഓര്‍മ്മിച്ചു.
'പിഷാരടി ഇപ്പോള്‍ പെട്ടുവെന്ന് തോന്നുന്നു. ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്നാല്‍ അവന് ഒരിക്കലും ദേഷ്യം വരില്ല. വന്ന് തല്ലിയാലും ദേഷ്യം വരില്ലെന്ന് അവന്‍ പറയും. ഒരു രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ'ടിനി ടോം പറഞ്ഞു.
https://www.facebook.com/Malayalivartha

























