68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്

സര്‍വേയില്‍ 68 ശതമാനം റേറ്റിംഗോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിതിയുള്ള ആഗോള ജനാധിപത്യ നേതാവ്. യു.എസ് ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ ആഗോള സര്‍വേയിലാണിത്. മോദിക്ക് സര്‍വേയില്‍ 68 ശതമാനം റേറ്റിംഗ് ലഭിച്ചു. സര്‍വേയില്‍ പങ്കെടുത്ത 26%പേര്‍ മാത്രമാണ് മോദിയുടെ നേതൃത്വത്തെ എതിര്‍ത്തത്. ആറു ശതമാനംപേര്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലാണ് 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍' എന്ന സര്‍വേ നടത്തിയത്.
62 ശതമാനം വീതം റേറ്റിംഗ് ലഭിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ഗൈ പാര്‍മെലിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുംഗും രണ്ടാംസ്ഥാനത്തെത്തി. ആന്‍ഡ്രെജ് ബാബിസ് (ചെക്ക് റിപ്പബ്ലിക്)57%, ജാവിയര്‍ മിലേ (അര്‍ജന്റീന)56%, സനേ തകായിച്ചി (ജപ്പാന്‍)56%, മാര്‍ക്ക് കാര്‍ണി (കാനഡ)55% എന്നിവരാണ് ജനപ്രീതിയുള്ള മറ്റ് നേതാക്കള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (39%), യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ (24%), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ (17%) തുടങ്ങിയ പ്രമുഖര്‍ പിന്നിലാണ്.
https://www.facebook.com/Malayalivartha

























