അലുവ അതുൽ കൊലക്കേസ് ... പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

അലുവ അതുൽ കൊലക്കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതികളെ കൊലപാതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ച് തെളിവെടുത്ത് നടത്തി. കേസിൽ 10 പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ടായിരുന്നു.
അതേസമയം മാർച്ച് 15-നാണ് കേസിനാസ്പദമായ സംഭവം. ജി. സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം മടങ്ങവേയാണ് വെട്ടേറ്റ് മരിച്ചത്.
പട്ടാപ്പകൽ കരുനാഗപ്പള്ളി നഗരമധ്യത്തിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പിടികൂടാനായി പൊലീസിന് കഴിഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷണം .
"
https://www.facebook.com/Malayalivartha


























