ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്

പള്ളുരുത്തിയിലെ കോളനികളില്‍ ജനങ്ങള്‍ നേരിടുന്ന ദയനീയ സാഹചര്യം ചൂണ്ടിക്കാട്ടി വികസന മുരടിപ്പിനും ജനങ്ങളുടെ ദുരിതത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടിയുമായ അഞ്ജലി നായര്‍. നടി അഞ്ജലിയുടെ പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. അഞ്ജലിക്ക് പിന്തുണയുമായി നടി ലക്ഷ്മി പ്രിയയും രംഗത്തെത്തി. 'അഭിനന്ദനങ്ങള്‍ അഞ്ജലി' എന്ന തലക്കെട്ടോടെയാണ് ലക്ഷ്മി പ്രിയ അഞ്ജലിയുടെ പ്രസംഗം പങ്കുവെച്ചത്. പള്ളുരുത്തിയിലെ കോളനി നിവാസികളുടെ സങ്കടങ്ങള്‍ കേട്ട് താന്‍ തകര്‍ന്നുപോയെന്ന് അഞ്ജലി നായര്‍ പ്രസംഗത്തില്‍ പറഞ്ഞു.
അഞ്ജലി നായര്‍ പറഞ്ഞത്:
''ഇവിടെ വന്നപ്പോള്‍ ഞാന്‍ ആദ്യം സന്ദര്‍ശിച്ചത് പള്ളുരുത്തിയിലെ ഒരു കോളനിയാണ്. അവിടുത്തെ അവസ്ഥ വിവരണാതീതമാണ്. നാലഞ്ചു വട്ടം എലി കടിയേറ്റ കുഞ്ഞുങ്ങളെക്കുറിച്ചും, ഭക്ഷണം പോലും പാചകം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും അവിടുത്തെ സഹോദരങ്ങള്‍ വേദനയോടെ സംസാരിച്ചു. പുറത്തെ അവരുടെ അടുക്കള കണ്ടപ്പോള്‍ മനസ്സ് തകര്‍ന്നു പോയി. ഒരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുത്.
നമ്മളെപ്പോലെ ശക്തരായ ഇത്രയധികം ആളുകള്‍ ഇവിടെ ഉണ്ടായിട്ടും, അവര്‍ കഴിഞ്ഞ പത്തു വര്‍ഷമായി തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുകയാണ്. വലിയ വികസന പദ്ധതികളോ കോടിക്കണക്കിന് രൂപയുടെ പാക്കേജുകളോ ഒന്നുമല്ല അവര്‍ക്ക് ആവശ്യം. വളരെ ചെറിയ തുകയുണ്ടെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണിവ. ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്.
കേന്ദ്രത്തില്‍ നിന്ന് വലിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനൊപ്പം തന്നെ, സാധാരണക്കാരുടെ ഇത്തരം ചെറിയ ആവശ്യങ്ങള്‍ നിറവേറ്റി അവരെ സന്തോഷിപ്പിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ പാര്‍ട്ടിയെ വിശ്വസിച്ച്, നാടിന്റെ നന്മയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. തൃപ്പൂണിത്തുറ മണ്ഡലം മുഴുവന്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വിശ്വാസം നേടിയെടുക്കാന്‍ നമ്മുടെ കഠിനാധ്വാനം ആവശ്യമാണ്.
മേയ് നാലാം തീയതി എന്റെ പേര് വിജയലക്ഷ്യത്തോടെ ഉയര്‍ന്നു കേള്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും എനിക്കൊപ്പമുണ്ടാകുമെന്ന് എനിക്കറിയാം. നന്ദി, വലിയ നന്ദി.'
https://www.facebook.com/Malayalivartha



























