മാവോയിസ്റ്റ് നേതാവ് കണ്ണൂരില്‍ പിടിയില്‍... രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ച് മാവോയിസ്റ്റ് നേതാവിനെ എന്‍.ഐ.ഐ കസ്റ്റഡിയിലെടുത്തത്

മാവോയിസ്റ്റ് നേതാവ് കണ്ണൂരില്‍ പിടിയില്‍... രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ച് മാവോയിസ്റ്റ് നേതാവിനെ എന്‍.ഐ.ഐ കസ്റ്റഡിയിലെടുത്തത്.
മുരുകന്‍ (ഗൗതം)എന്നയാളെയാണ് പിടിയിലായത്. നിലവില്‍ കണ്ണൂര്‍ പൊലീസ് ക്ലബിലാണ് ഇയാളെ കൊണ്ടുവന്നിട്ടുള്ളത്. അല്പ സമയത്തിനകം ഇയാളെ കോടതിയില്‍ ഹാജരാക്കും.
നേരത്തെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ട് പേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതോടെയാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2016ലെ ആയുധപരിശീലനത്തില്‍ പങ്കാളിയായിരുന്നു മുരുകന്‍. മുരുകന്‍ ആയുധപരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടായിരുന്നു. എടക്കര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
" a
https://www.facebook.com/Malayalivartha
























