റാഗിങിൽ മനംനൊന്ത് ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നാം വർഷ ഹോർട്ടികൾച്ചറൽ വിദ്യാർഥിയാണ് മഹേഷ്. റാഗിങിൽ മനംനൊന്താണ് മഹേഷിന്റെ ആത്മഹത്യയെന്ന് സഹപാഠികൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിൽ നിരന്തരം റാഗിങ് നടക്കുന്നുവെന്നും, മഹേഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
മാതാപിതാക്കൾ സ്ഥലത്ത് എത്തി, വീട്ടിൽ മറ്റു പ്രശ്ങ്ങൾ ഇല്ലെന്നും മകന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും മാതാപിതാക്കൾ പറയുന്നു.
https://www.facebook.com/Malayalivartha























