കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം: പ്രധാന പ്രതി മണിച്ചന്റെ സഹോദരങ്ങൾക്ക് ശിക്ഷ ഇളവ്, ശിക്ഷ അനുഭവിച്ച കാലയളവില്‍ ഇരുവരും ജയിലില്‍ യാതൊരുവിധ പ്രശ്നവും ഉണ്ടാക്കിയിട്ടില്ല: ഇളവ് നൽകിയത് മദ്യ വ്യാപാരത്തിൽ ഇനി ഏർപ്പെടില്ലെന്ന് ഉറപ്പ് വാങ്ങിയതിന് ശേഷം

ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് മുൻപ് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം. അന്നത്തെ ദുരന്തത്തിൽ 31 പേരാണ് മരണപ്പെട്ടത്, ഈ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ ശിക്ഷ ഇളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയച്ചു.
കേസിലെ പ്രധാന പ്രതിയും അബ്കാരിയുമായ് മണിയച്ചന്റെ സഹോദരങ്ങളാണ് ഇരുവരും. സംസ്ഥാന ജയില്‍ ഉപദേശകസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മണിച്ചന്റെ ഗോഡൗണില്‍നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ 31 പേരായിരുന്നു മരണപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ ആശുപത്രികളിലായിരുന്നു. 2000 ഒക്ടോബര്‍ 21നായിരുന്നു സംഭവം.
മണിച്ചന്റെ സഹോദരങ്ങളായിരുന്ന ഇരുവരും ജയിലിൽ ഇരുപത് വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു . ജീവപര്യന്തം ശിക്ഷയില്‍ ഇളവു നല്‍കണമെന്ന വിനോദ് കുമാറിെന്‍റ ആവശ്യം ഒൻപത് തവണയും മണികണ്ഠന്റേത് 12 തവണയും ജയില്‍ ഉപദേശകസമിതി നിരസിച്ചതായിരുന്നു.
ഇതിനെ തുടർന്നായിരുന്നു രണ്ടുപേരും സുപ്രീംകോടതിയെ സമർപ്പിച്ചത്. സുപ്രീംകോടതി ജയില്‍ ഉപദേശകസമിതിയോട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മദ്യവ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പുവാങ്ങി ജയില്‍ മോചിതരാക്കാമെന്ന നിര്‍ദേശമാണ് ജയില്‍ ഉപദേശകസമിതി നല്‍കിയത്.
ശിക്ഷ അനുഭവിച്ച കാലയളവില്‍ ഇരുവരും ജയിലില്‍ യാതൊരുവിധ പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. ഇതുവരെയുണ്ടായിരുന്ന ജീവിത രീതികള്‍ മാറ്റണമെന്ന ചിന്ത രണ്ടുപേരിലുമുണ്ട്. പുതിയ ജീവിതം സാധ്യമാക്കാനുള്ള അവസരം രണ്ടുപേര്‍ക്കും നല്‍കണമെന്നും ഉപദേശകസമിതി ശിപാര്‍ശ ചെയ്തു.
എന്നാല്‍, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സാവകാശം തേടി. കാരണങ്ങള്‍ പറയാതെ സര്‍ക്കാര്‍ സാവകാശം തേടുകയാണെന്നും ഇരുവരെയും 48 മണിക്കൂറിനുള്ളില്‍ വിചാരണ കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ജാമ്യത്തില്‍ വിടാനും ആറാഴ്ചക്കകം തീരുമാനമെടുക്കാനും സുപ്രീംകോടതി സെപ്റ്റംബര്‍ 22ന് നിര്‍ദേശിച്ചു. 24ന് രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചു. ഇതിനൊക്കെ ശേഷമായിരുന്നു ഇക്കാര്യം ശനിയാഴ്ച്ച പുറത്തറിയിച്ചത്.
കേസിലെ ഏഴാംപ്രതിയായ മണിയച്ചന്‍ ഇപ്പോഴും ജയിലിലാണ്. ജീവപര്യന്തം തടവിനുപുറമേ 43 വര്‍ഷം തടവും അനുഭവിക്കണം. മുഖ്യപ്രതി ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ല്‍ കരള്‍രോഗം കാരണം മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























