ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും

ബിജെപി പ്രചാരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. രണ്ട് ഘട്ടങ്ങളായി ആണ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുക. ഒന്നാം ഘട്ടം മാര്‍ച്ച് 29 നും രണ്ടാം ഘട്ടം ഏപ്രില്‍ ആദ്യവാരവും ആയിരിക്കും. മാര്‍ച്ച് 29ന് രാവിലെ തൃശ്ശൂരും വൈകിട്ട് പാലക്കാടും ആകും എത്തുക.
തൃശ്ശൂരില്‍ ആണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തുക. പാലക്കാട് പൊതു സമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂര്‍ റവന്യൂ ജില്ലയിലെ എല്ലാ പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് എം ടി രമേശ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















