ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുത്തൂർ കരിമ്പിൻപുഴ സ്വദേശി അമൽ വിഷ്ണു (24) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി അടുപ്പത്തിലായ അമൽ നിരന്തരം വീഡിയോക്കോളിലൂടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ബന്ധത്തിൽ നിന്നും പിന്മാറിയ യുവാവിനെതിരെ പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















