Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അപ്പോഴേ പറഞ്ഞതല്ലേ സാറെ... കൊറോണ കാലത്ത് അഞ്ച് പൈസയുടെ ജോലി ചെയ്യാതെ മുഴുവന്‍ ശമ്പളവും വാങ്ങിയിട്ട് ഒന്ന് ഓടി തുടങ്ങിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് 3 കോടി നഷ്ടം വരുത്തി സമരം ചെയ്തു; കടുത്ത നടപടിയിലേക്ക് കെ.എസ്.ആര്‍.ടി.സി; അധികമുള്ള 7500 ജീവനക്കാരെ താത്കാലികമായി ഒഴിവാക്കലല്ലാതെ മാര്‍ഗമില്ലെന്ന്

08 NOVEMBER 2021 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ഈ കെ.എസ്.ആര്‍.ടി.സി.യെ നന്നാക്കാന്‍ ശ്രമിച്ച് പുറത്തായവരാണ് ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍. യൂണിയന്‍ കളിച്ച് കുളമാക്കിയ കെ.എസ്.ആര്‍.ടി.സി.യെ ഒരു പരിധിവരെ തച്ചങ്കരി പിടിച്ച് നിര്‍ത്തിയതാണ്. എന്നാല്‍ തച്ചങ്കരിയ്ക്കും പുറത്ത് പോകേണ്ടി വന്നു. ഇപ്പോള്‍ ബിജു പ്രഭാകറാണ് എംഡി. കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ കൊണ്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിത സമരം. അതും രണ്ട് ദിവസം.

കൊറോണ കഴിഞ്ഞ് ജനം വെളിയില്‍ ഇറങ്ങി തുടങ്ങിയതേയുള്ളൂ. കെ.എസ്.ആര്‍.ടി.സി. പോലും പല ഷെഡ്യൂളും തുടങ്ങിയിട്ടില്ല. നഷ്ടത്തിലാണ് ഓടുന്നത്. എന്നിട്ടും അവര്‍ രണ്ട് ദിവസം സമരം ചെയ്തു. ഒരു വണ്ടിയും ഓടിയില്ല. കൊറോണ കാലത്ത് അഞ്ച് പൈസയുടെ ജോലി ചെയ്യാതെ മുഴുവന്‍ ശമ്പളവും വാങ്ങിയിട്ട് ഒന്ന് ഓടി തുടങ്ങിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് 3 കോടി നഷ്ടം വരുത്തിയാണ് സമരം ചെയ്തത്. സമരം ജയിച്ചു ജനം തോറ്റു.

 



സമരം വിജയിച്ചെത്തിയ ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. മാര്‍ച്ച് വരെ പരമാവധി 3800 സര്‍വീസുകള്‍ മാത്രമേ ഓടിക്കാന്‍ കഴിയൂവെന്നും നിലവിലെ സാഹചര്യത്തില്‍ 7500 സ്ഥിരംജീവനക്കാരെ താത്കാലികമായി മാറ്റിനിര്‍ത്തിയാല്‍ നഷ്ടം കുറയ്ക്കാമെന്നും കെ.എസ്.ആര്‍.ടി.സി.

ബസുകളില്‍ 40 ശതമാനം നഷ്ടത്തിലാണ്. യാത്രക്കാര്‍ കൂടാതെ കൂടുതല്‍ ബസുകള്‍ ഇറക്കുക പ്രായോഗികമല്ല. ലോക്ഡൗണിനെത്തുടര്‍ന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകള്‍ നന്നാക്കി റോഡിലിറക്കിയാല്‍ ലാഭമുണ്ടാകില്ലെന്നും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 



താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകള്‍ക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകള്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ 4250 ബസുകള്‍ക്ക് 20,468 ജീവനക്കാര്‍ മതി. ശേഷിക്കുന്നവരെ പകുതി ശമ്പളം നല്‍കി തത്കാലത്തേക്കു മാറ്റിനിര്‍ത്തിയാല്‍ നഷ്ടം കുറയ്ക്കാം. സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പകുതി ശമ്പളം നല്‍കിയാല്‍പ്പോലും മാസം 10 കോടി ലാഭിക്കാം. 2020 മാര്‍ച്ചുമുതല്‍ സര്‍ക്കാര്‍ സഹായത്തിലാണ് ശമ്പളം നല്‍കുന്നത്. ഇടക്കാല ആശ്വാസം ഉള്‍പ്പെടെ മാസശമ്പളം നല്‍കാന്‍ 84 കോടി രൂപ നല്‍കണം.

ജീവനക്കാരെ മാറ്റിനിര്‍ത്താനുള്ള നിര്‍ദേശം തൊഴിലാളി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. ട്രിപ്പ് മാനേജ്‌മെന്റ് എന്നപേരില്‍ ലാഭകരമായ റൂട്ടുകളില്‍ മാത്രം ഓടിക്കുന്ന പരീക്ഷണമാണ് നഷ്ടമുണ്ടാക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

 



ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിയ ലാഭകരമായ റൂട്ടുകളെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസത്തേക്കെങ്കിലും ഓടിക്കാന്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ആദ്യ ദിവസങ്ങളില്‍ നഷ്ടമുണ്ടാകുമെങ്കിലും കൃത്യമായി ബസ്സോടിച്ചാല്‍ യാത്രക്കാരെ കിട്ടുമെന്നും സംഘടനകള്‍ വാദിക്കുന്നു. ലാഭകരമായി നടത്തിയിരുന്ന ചെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കാത്തതിനെയും തൊഴിലാളികള്‍ വിമര്‍ശിക്കുന്നു.

സര്‍ക്കാരിനെ വെല്ലുവിളിച്ച് സമരം നടത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്തത്. ഇനിയും അനിശ്ചിതകാല സമരത്തിന് പോകുമെന്നാണ് പറയുന്നത്. മരം ഉണ്ടായാലല്ലേ കൊമ്പ് മുറിയ്ക്കാന്‍ പറ്റൂ. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പാടുപെടുകയാണ് കെ.എസ്.ആര്‍.ടി.സി. ന്യായമായ ആവശ്യമാണെങ്കിലും വേണമായിരുന്നോ ഈ സമരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (48 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends