എ.ടി.എം. കാര്‍ഡുപോലുള്ള റേഷന്‍ കാര്‍ഡിന്റെ അച്ചടിയുമായി ബന്ധപ്പെട്ട് കാര്‍ഡുടമകളെ ഓഫീസില്‍ വിളിച്ചുവരുത്തുന്നതിനു വിലക്കേര്‍പ്പെടുത്തി പൊതുവിതരണവകുപ്പ്

എ.ടി.എം. കാര്‍ഡുപോലുള്ള റേഷന്‍ കാര്‍ഡിന്റെ അച്ചടിയുമായി ബന്ധപ്പെട്ട് കാര്‍ഡുടമകളെ ഓഫീസില്‍ വിളിച്ചുവരുത്തുന്നതിനു വിലക്കേര്‍പ്പെടുത്തി പൊതുവിതരണവകുപ്പ് .
പി.വി.സി. റേഷന്‍ കാര്‍ഡും ഇ- റേഷന്‍കാര്‍ഡും തയ്യാറാക്കുമ്പോള്‍ പ്രിന്റ് പാസ്വേഡ് ലഭ്യമാകാത്ത അവസരങ്ങളില്‍ കാര്‍ഡുടമകളെ ഓഫീസിലേക്കു വിളിച്ചുവരുത്തുന്നത് ഏറിയതോടെയാണ് നടപടി.
പ്രിന്റ് പാസ്വേഡ്, രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറില്‍ വരാത്ത കാര്‍ഡുടമകള്‍ക്ക് ഫോണ്‍, ഇ-മെയില്‍ എന്നിവയില്‍ ഏതെങ്കിലും വഴി പാസ്വേഡ് ലഭ്യമാക്കണം.
കാര്‍ഡുടമകളുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി പരിശോധിച്ച് പാസ്വേഡ് നല്‍കണം. ഒരു കാരണവശാലും കാര്‍ഡുടമകളെ വിളിച്ചുവരുത്താന്‍ പാടില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിറ്റി റേഷനിങ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.
നിലവിലുള്ള റേഷന്‍ കാര്‍ഡ് പി.വി.സി., പ്ലാസ്റ്റിക്, ലാമിനേറ്റ് ചെയ്ത ഇ-കാര്‍ഡ് എന്നിവയാക്കി മാറ്റുന്നതിന് ടി.എസ്.ഒ.യുടെയോ സിറ്റി റേഷനിങ് ഓഫീസറുടെയോ അനുമതി വേണ്ടാ. കാര്‍ഡില്‍ തിരുത്തുണ്ടെങ്കില്‍ മാത്രം ഇ-സര്‍വീസ് മുഖേന അപേക്ഷിച്ച് ഉദ്യോഗസ്ഥരുടെ അനുമതി നേടിയാല്‍ മതി. എ.ടി.എം. കാര്‍ഡ് രൂപത്തിലുള്ള പി.വി.സി., പ്ലാസ്റ്റിക് കാര്‍ഡുകള്‍ അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റെടുക്കാന്‍ കഴിയും
"
https://www.facebook.com/Malayalivartha
























