Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍

08 NOVEMBER 2021 11:45 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ് ഉത്തരവെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

തമിഴ്‌നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ഉത്തരവിലൂടെ വ്യക്തമായെന്നും തിരുവഞ്ചൂര്‍. അതേസമയം മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു.

 



15 മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. ഈ ഉത്തരവിട്ടത് ശ്രദ്ധയില്‍പെട്ടത് ഞായറാഴ്ചയാണ്. സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാവില്ലെന്നും മന്ത്രി സഭയില്‍ ഉറപ്പ് നല്‍കി. മരം മുറിക്കാന്‍ കേന്ദ്ര അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥന്‍ എന്ത് നിലപാട് സ്വീകരിച്ചാലും അത് നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് നിലപാടില്‍ സംസ്ഥാനം ഉറച്ചുനില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.



അതേസമയം ബേബി ഡാമിന്റെ സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടുകൊണ്ട് നവംബര്‍ മാസം അഞ്ചിനാണ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കിയത്. ഇത് വിവാദമായതിനെ തുടര്‍ന്ന് ഈ ഉത്തരവ് മരവിപ്പിക്കുമെന്നായിരുന്നു ഞായറാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം. തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ അനുമതി മരവിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല. മരവിപ്പിക്കുന്നുവെന്നതിനു പകരം ഈ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്ന് മാത്രമാണ് ഉത്തരവിലുള്ളത്.

വനം വന്യജീവി വകുപ്പിന്റെ അഡീഷണല്‍ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെട്ട സ്ഥലത്താണ് ബേബി ഡാം സ്ഥിതി ചെയ്യുന്നത്.

 

അവിടത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും ടൈഗര്‍ റിസര്‍വിന്റെയും അനുമതി വേണം. മരംമുറിക്കാന്‍ അനുമതി നല്‍കുന്നതിനുമുന്‍പ് ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് നേരത്തെ ഇറങ്ങിയ ഉത്തരവില്‍ വ്യക്തതയില്ല. അതിനാല്‍ ഉത്തരവ് മാറ്റിവെയ്ക്കുന്നുവെന്നാണ് ഇപ്പോള്‍ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിനരികിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവാണ് വിവാദത്തിന് തിരിതെളിച്ചത്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (12 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (2 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (2 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends