Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം നടക്കുന്ന വിവാഹങ്ങളുടെ നോട്ടീസുകള്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതെന്തിന്?

08 NOVEMBER 2021 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം നടക്കുന്ന വിവാഹങ്ങളുടെ നോട്ടീസുകള്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതെന്തിന്?

ഇതര മതസ്ഥര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് പതിപ്പിക്കുന്നത്. രണ്ട് ജാതിയിലോ മതത്തിലോ ഉള്‍പ്പെട്ടവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഇത്തരത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നോട്ടീസ് പതിക്കാറുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പതിവല്ല. വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ് . ഇതാണ് ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കിയെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.

 



കേരളത്തില്‍ ലൗ ജിഹാദ് സംബന്ധിച്ച ആരോപണങ്ങള്‍ പൊട്ടിപുറപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്ന വിവരം തിരക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്രീക്യത സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ലൗ ജിഹാദ് ഇനത്തില്‍ പെടുന്ന വിവാഹങ്ങളെ കുറിച്ച് അറിയാനിടയായാല്‍ അക്കാര്യം ബന്ധപ്പെട്ട വീട്ടുകാരെ അറിയിക്കുമായിരുന്നു. ഈ സമ്പ്രദായം നിര്‍ത്തലാക്കപ്പെട്ടതോടെ ഇത്തരം വിവരങ്ങള്‍ അറിയുന്നതിനുള്ള സാധ്യതകള്‍ മങ്ങി.

പെട്ടെന്നാണ് രജിസ്‌ട്രേഷന്‍ പരസ്യമാക്കുന്നത് നിര്‍ത്തലാക്കിയത്. റദ്ദാക്കാനുള്ള സാഹചര്യം ഇതുവരെയും ആരും വ്യക്തമാക്കിയിട്ടില്ല.ചില താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നു.

 



സര്‍ക്കാര്‍ നടപടി ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനെ മാത്രം ആധാരമാക്കി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന തീരുമാനം മതപരിവര്‍ത്തനത്തിന് സഹായമാകും. ഈ രണ്ടു തീരുമാനങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് പരിവാര്‍ സംഘടനകളുടെ ആവശ്യം.

ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക്കുമാര്‍ ആവശ്യപ്പെട്ടു. പ്രലോഭിച്ചും നിര്‍ബന്ധിച്ചും ഭയപ്പെടുത്തിയും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ആ മാതൃകയില്‍ കേരളത്തിലും നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്കും വിശ്വാസികള്‍ക്കും കൈമാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 



സംസ്ഥാനസര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളും രാഷ്ട്രീയലക്ഷ്യങ്ങളോടെ ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണം. കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷത്തിന് ഈശ്വരവിശ്വാസമില്ല. ദൈവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും എതിര്‍ക്കുന്നവരുടെ നോമിനികളാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നത്. ഇവരുടെ ചെലവുകള്‍ വഹിക്കുന്നതാകട്ടെ ക്ഷേത്രസമ്പത്തില്‍ നിന്നും.

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്രസംബന്ധിയായ നിര്‍മാണങ്ങള്‍ക്കും ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്നതിക്കും ഹിന്ദുസമൂഹത്തിന്റെ ഉന്നതിക്കും മാത്രമായി വിനിയോഗിക്കണം. ക്ഷേത്രസമ്പത്ത് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അനുവദിക്കാനാവില്ല. സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന് കൈമാറണം. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെ പരമ്പരാഗതമായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം.



കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കള്ളക്കടത്തുകളും തീവ്രവാദപ്രവര്‍ത്തനങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ അന്വേഷണം ഉണ്ടാകണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന സൂചന വിശ്വഹിന്ദു പരിഷത്ത് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (20 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends