കുടുംബത്തോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി..... തെന്മല പരപ്പാര്‍ ഡാമിന് സമീപത്ത് കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു

കുടുംബത്തോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി..... തെന്മല പരപ്പാര്‍ ഡാമിന് സമീപത്ത് കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു.
കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (23 ) അല്‍ത്താഫ് (26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്നാട് ഏര്‍വാടി പള്ളിയില്‍ പോയി തിരികെ വരുമ്പോള്‍ ഡാം കവലയിലെ കുളിക്കടവില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്.
അതു കണ്ട് അടുത്തയാള്‍ രക്ഷിക്കാന്‍ ഇറങ്ങിയതോടെ രണ്ടുപേരും കയത്തില്‍ മുങ്ങി താഴുകയായിരുന്നു. രണ്ടുപേരും ബന്ധുക്കളാണ്. ഡാം പാലത്തില്‍നിന്ന് അപകടം കണ്ട് ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
ഇരുപത് മിനിറ്റിനു ശേഷമാണ് ഇരുവരേയും കണ്ടെത്തിയത്. തെന്മല പൊലീസും നാട്ടുകാരും ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കല്ലടയാറില്‍ ഒഴുക്ക് ശക്തമായിട്ടുണ്ടായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























