കൊല്ലത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചനിലയില്‍; ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ്! വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത് നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമായിരുന്നു കണ്ടത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നീലേശ്വരത്ത് പൂജപ്പുര എന്ന വീട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. രാജേന്ദ്രൻ എന്ന 55 വയസ്സുകാരനാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ അനിതയെയും 24 വയസ്സുള്ള മകൻ ആദിത്യ രാജിനെയും 21 വയസ്സുകാരി അമൃതയുമാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് അനുമാനം. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായതെന്നാണ് പോലീസ് നൽകുന്ന സൂചന.
ഗൃഹനാഥന് മനസികപ്രശ്നം ഉണ്ടായിരുന്നതായാണ് സൂചന. രാവിലെ ഏറെ നേരമായിട്ടും വീട് തുറക്കാതിരുന്നതോടെയാണ് അയൽവാസികൾക്ക് സംശയം തോന്നിയത്. ഇതിനുപിന്നാലെ വാതിൽ തുറന്നപ്പോൾ മൂന്ന് പേരുടെ മൃതദേഹം കാണുകയായിരുന്നു. എന്താണ് ഇതിലേക്ക് നയിച്ചതെന്നോ മറ്റുകാരണങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. പോലീസിന്റെ അന്വേഷണം തുടർന്നുവരുകയാണ്.
https://www.facebook.com/Malayalivartha























