മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വീട് അടിച്ചുതകര്‍ത്തശേഷം പ്രാണരക്ഷാര്‍ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കൈനകരി ജയേഷ് വധക്കേസ്... മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.... രണ്ടും മൂന്നും നാലും പ്രതികള്‍ക്കാണ് ആലപ്പുഴ ഒന്നാം അഡീഷനല്‍ ജില്ല കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്

വീട് അടിച്ചുതകര്‍ത്തശേഷം പ്രാണരക്ഷാര്‍ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കൈനകരി ജയേഷ് വധക്കേസ്... മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.... രണ്ടും മൂന്നും നാലും പ്രതികള്‍ക്കാണ് ആലപ്പുഴ ഒന്നാം അഡീഷനല്‍ ജില്ല കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് . ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
കേസില്‍ അഞ്ച് മുതല്‍ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. ഒന്‍പതും പത്തും പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. കൈനകരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരാണ് പ്രതികളാക്കിയിരുന്നത്.
രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടികാട് വീട്ടില്‍ സാജന്‍ (32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവല്‍വെളി വീട്ടില്‍ നന്ദു (27), നാലാംപ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടില്‍ ജെനീഷ് (39), ഒമ്പതാംപ്രതി കൈനരി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടില്‍ സന്തോഷ് (38),10ാം പ്രതി കൈനകരി ആറ്റുവാത്തല മാമ്മൂട്ടിചിറ കുഞ്ഞുമോന്‍ (64) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
വിചാരണക്കിടെ ഒന്നാംപ്രതിയും ഗുണ്ടാത്തലവനുമായ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു. കൈനകരി സ്വദേശികളായ മാമ്മൂട്ടിചിറ സബിന്‍കുമാര്‍ (കുടു-32), ചെന്മങ്ങാട്ട് വീട് ഉല്ലാസ് (28), മംഗലശ്ശേരിയില്‍ വിനീത് (28), പുത്തന്‍പറമ്പ് വീട്ടില്‍ പുരുഷോത്തമന്‍ (64) എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 2014 മാര്‍ച്ച് 28 രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha






















