കടയിൽ പോയിട്ട് തിരികെ വന്ന പതിനാലുകാരിയെ കൈ പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച അറുപത്തിയഞ്ച്കാരന് ജാമ്യമില്ല; ഒളിവിൽ കഴിഞ്ഞത് ഭാര്യയുമായി

പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന അറുപത്തിയഞ്ചുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി.
വളാഞ്ചേരി ഇരുമ്പിളിയം തിരുനിലം പുല്ലാനൂര്‍പ്പടി വേലായുധന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. 2021 ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കടയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ പ്രതി കൈ പിടിച്ച് വലിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടുവെന്നാണ് കേസ്. ഒക്ടോബര്‍ ഏഴിന് കുട്ടി പരാതി നല്‍കിയ വിവരമറിഞ്ഞ് ഭാര്യയോടൊപ്പം ഒളിവില്‍ പോയിരിക്കുകയായിരുന്നു പ്രതി.
അതേസമയം, മറ്റൊരു പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ മലപ്പുറത്തു പൊലീസ് പിടികൂടിയിരിക്കുകയാണ്. ആസാം സ്വദേശിയായ മഹമ്മദലി (36)യെയാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരന്‍ ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്‌ച ആയിരുന്നു പെൺകുട്ടി പീഡനത്തിനായായിരിക്കുന്നത്. ആസാം സ്വദേശികളായ മാതാപിതാക്കളോടൊപ്പം പൂക്കോട്ടുംപാടത്ത് വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടി. പ്രതിയെ ഇന്നലെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























