സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കത്ഥഹലീ ലില്‍പ്പനയും സജീവം? വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണത്തിനായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സ്‌കൂള്‍ തുറന്നതിന് പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണത്തിനായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആലുവയില്‍ നിന്നാണ് അസം സ്വദേശിയായ അസിക്കുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് പ്രതി മുപ്പത്തടത്തു നിന്നും പിടിയിലാകുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഡി.സതീശന്‍, പി.കെ.ഗോപി, എം.എം. അരുണ്‍ കുമാര്‍, പി.എസ്. ബസന്ത് കുമാര്‍, സജോ വര്‍ഗീസ്, തസിയാബിജു പോള്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
ആലുവ, വരപ്പുഴ, അങ്കമാലി, എന്നീ മേഖലയില്‍ വലിയ തോതില്‍ കഞ്ചാവ് ശേഖരമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കഞ്ചാവ് വില്‍പ്പന തടയാന്‍ സ്‌കൂള്‍ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























