ലക്‌ഷ്യം വെയ്ക്കുന്നത് പൂജാമുറികളിലെ സാധനങ്ങൾ മാത്രം!! ഈ പഞ്ചായത്തിൽ ഒരാഴ്ചക്കിടയിൽ നഷ്ടപെട്ടത് നിരവധി സാമഗ്രികൾ, മോഷ്ട്ടാക്കൾക്ക് സൗകര്യമാകുന്ന കാരണം ഇത്: കള്ളനെ പിടികൂടാനാകാതെ പൊറുതിമുട്ടി പൊലിസ്

വ്യത്യസ്തമായ മോഷണങ്ങളിലൂടെ നിരവധി കള്ളന്മാർ അറിയപെടാറുണ്ട്. ഇത്തരത്തിലെ ചില കള്ളന്മാരെ കൊണ്ട് പൊരുതി മുട്ടി ഇരിക്കുകയാണ്, ആദിച്ചല്ലൂർ പഞ്ചായത്തിലെ ജനങ്ങൾ. ഇവിടത്തെ കുണ്ടുമണ്‍ മേഖലയിലും പൂജാമുറികളില്‍മാത്രം കയറുന്ന കള്ളന്മാരുടെ വിളയാട്ടം.
കഴിഞ്ഞ ശനിയാഴ്ച മൈലക്കാട് ആലുംകടവ് ഭാഗത്തെ കാവില്‍നിന്ന് വിളക്കുകളും പൂജാസാധനങ്ങളും കവര്‍ന്നതാണ് ഏറ്റവും ഒടുവിലത്തേത്. അവിടെനിന്ന് ആറടിയോളം ഉയരമുള്ള വിളക്കുകളായിരുന്നു മോഷ്ടിച്ചത്. അരലക്ഷത്തിലധികം രൂപ വിലവരുന്ന പൂജാസാമഗ്രികളും വിളക്കുമാണ് മോഷ്ടാക്കള്‍ കടത്തിയിരിക്കുന്നത്.
ഈ മോഷണ പരമ്പര ആരംഭിക്കുന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. കുണ്ടുമണ്‍ പായ്ക്കിങ് സെന്ററിനുസമീപം രണ്ടുവീടുകളിലെ പൂജാമുറിയില്‍നിന്ന് നിലവിളക്കും കിണ്ടിയും മോഷണംപോയ കേസായിരുന്നു ആദ്യ സംഭവം.
ഒരാഴ്ചയ്ക്കുശേഷം കുണ്ടുമണ്‍ സ്വദേശികളായ മണിയിലഴികം രാധാകൃഷ്ണന്‍, ഞാറവീളവീട്ടില്‍ അനീഷ് എന്നിവരുടെ വീടുകളിലും പൂജാമുറിയിലിരുന്ന വിളക്കും കിണ്ടിയും പൂജാസാധനങ്ങളും നഷ്ടപ്പെട്ടു. തുടര്‍ന്ന് ആദിച്ചനല്ലൂര്‍ വില്ലേജ് ഓഫീസിനുസമീപം സജിതയുടെ വീട്ടിലും വില്ലേജ് ഓഫീസിനു സമീപത്തെ കാവിലും ഇത്തരത്തില്‍ മോഷണം നടന്നു.
നിരവധി വീടുകളില്‍നിന്ന് ഇത്തരത്തില്‍ പൂജാവിളക്കുകളും മറ്റും മോഷണംപോയിട്ടുണ്ട്. വീടുകളുടെ മുന്‍വശത്തുവെച്ചിരുന്ന ഓട്ടുവിളക്കുകളും കാണാതാവുകയായിരുന്നു. പലരും പൂജാമുറി പൂട്ടാത്തതും അവയെല്ലാം വീടിനോടുചേര്‍ന്ന് പുറത്താണെന്നതും മോഷ്ടാക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു.
https://www.facebook.com/Malayalivartha
























