Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

തീര്‍ന്നെന്ന് കരുതിയവര്‍ കാണൂ... അട്ടകുളങ്ങര ജയിലില്‍ നിന്നും സ്വപ്ന സുരേഷ് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ സകലരും ഞെട്ടിപ്പോയി; സകല സൗന്ദര്യവും പോയി എല്ലും തോലുമായി പ്ലാസ്റ്റിക് കവറും തൂക്കിപ്പിടിച്ചുള്ള വരവ് കണ്ട് ചങ്ക് തകര്‍ന്നുപോയി; സ്വപ്ന തീര്‍ന്നെന്ന് കരുതിയവര്‍ക്ക് ഇന്നലെ കൊച്ചിയിലെ വരവ് കണ്ടതോടെ മതിയായി

10 NOVEMBER 2021 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

സ്വപ്ന സുരേഷ് വീണ്ടും മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അട്ടക്കുളങ്ങര ജയിലില്‍ നിന്നും സ്പ്ന ഇറങ്ങുന്നത് എല്ലാ ചാനലുകളിലും ലൈവായിരുന്നു. കാരണം ഒന്നര വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന സ്വപ്നയെ കാണാന്‍ അത്രയ്ക്ക് കൊതിയാണ്. തടിച്ച് കൊഴുത്ത കറുത്ത പര്‍ദയിട്ട സ്വപ്നയുടെ മുഖമല്ലാതെ ആര്‍ക്കും ഒന്നും ഓര്‍മ്മയില്ല.

എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ സ്വപ്നയെ കണ്ട് മലയാളികള്‍ വാ പൊത്തിപ്പോയി. എല്ലും തോലുമായ സ്വപ്ന. മുടിയെല്ലാം എണ്ണ തേച്ച് വാരിക്കെട്ടിയിരിക്കുന്നു. സ്വപ്നയുടെ തോളത്ത് ഒരു എയര്‍ബാഗും അമ്മയുടെ കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറും. അമ്മയുടെ കൈ പിടിച്ച് നടന്നു. സിനിമകളില്‍ കാണുന്ന പോലെ ജയിലില്‍ നിന്നിറങ്ങുന്ന അതേ ലുക്ക്. പാവം എന്ത് അനുഭവിച്ച് തീര്‍ത്താ ജയിലില്‍ നിന്നുമിറങ്ങുന്നത്. ശരാശരി മലയാളി ചിന്തിച്ചു പോയി.

 



സ്വപ്നയില്‍ നിന്നും ഒരുവാക്ക് കിട്ടാനായി ചാനലുകാര്‍ സ്വപ്നയുടെ ബാലരാമപുരത്തെ വീടുവരെ യാത്രചെയ്തു. സ്വപ്നയുടെ ബന്ധുക്കളില്‍ നിന്നും നല്ല പുളിച്ച തെറി കിട്ടിയത് മിച്ചം. അവസാനം ചാനലുകാര്‍ കളം വിട്ടു.

എല്ലാവരും രണ്ട് ദിവസത്തേക്ക് സ്വപ്നയെ മറന്നു. പിന്നെ സ്വപ്ന പൊങ്ങിയത് കൊച്ചിയിലാണ്. അഭിഭാഷകനെ കാണാനാണ് എത്തിയത്. ശൊ എന്തൊരു ലുക്ക്. ശരിക്കും സ്വപ്ന സുന്ദരി പോലെ. മുടിയെല്ലാം സ്‌ട്രൈറ്റ് ചെയ്ത് കളറും തേച്ചു. മുഖമെല്ലാം പളുങ്ക് പോലെ തിളങ്ങുന്നു. സിനിമാ നടമാരും തോറ്റുപോകും. എല്ലാവരും കണ്ടോട്ടെ എന്ന് കരുതിയാണോയെന്തോ. സ്വപ്ന മാസ്‌ക് താഴ്ത്തി സംസാരിച്ചു. പത്രക്കാരുള്‍പ്പെടെ സകലരും ഞെട്ടി. ജയിലില്‍ നിന്നിറങ്ങിയ പൂച്ചക്കുട്ടിയല്ല. ഇത് സുന്ദരിയായ പുലിക്കുട്ടിയാണ്. അതിനി കാണാനിരിക്കുന്നേയുള്ളൂ.



എല്ലാചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നും മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. നിയമോപദേശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നും സ്വപ്‌ന വ്യക്തമാക്കി. നിലവില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും അവര്‍ പറഞ്ഞു.

ജയിലില്‍ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്. നേരത്തെ ജയില്‍മോചിതയായ ശേഷം 'പിന്നെപ്പറയാം' എന്ന ഒറ്റവാക്കില്‍ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയില്‍ തികച്ചു.

 



കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്‌ന സുരേഷ് ജയില്‍മോചിതയായത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു സ്വപ്‌നയുടെ പ്രതികരണം. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്. ബാലരാമപുരത്തെ വീട്ടില്‍വെച്ച് സ്വപ്‌ന മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കില്ലെന്നാണ് അമ്മ പ്രഭ സുരേഷ് പറഞ്ഞിരുന്നത്. കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രഭ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്‌ന പ്രതിയായിട്ടുള്ളത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍മോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരില്‍ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വര്‍ണക്കടത്ത് കേസില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

 



എന്തായാലും ഇനി സ്വപ്ന പല വേഷത്തില്‍ മലയാളികളെ ഞെട്ടിക്കാനിരിക്കുന്നേയുള്ളൂ. അല്‍പം വെയ്റ്റ് ചെയ്യാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends