ഭാര്യയും ഏറ്റവും വലിയ ആഗ്രഹം.... ഭാര്യയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം പുരസ്‌കാരം സ്വീകരിക്കാനെത്തി ബാലന്‍ പൂതേരി.... ഇരുമെയ്യെങ്കിലും ഒരു മനസ്സോടെ ജീവിച്ചവര്‍, അവസാനമായി ഒന്നു കാണാനാകാതെ, നാട്ടില്‍ പ്രിയതമ ശാന്തയുടെ ചിത എരിഞ്ഞുതീരും മുമ്പ് വേദന ഉള്ളിലൊതുക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ബാലന്‍ പൂതേരി പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി

ഭാര്യയും ഏറ്റവും വലിയ ആഗ്രഹം.... ഭാര്യയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം പുരസ്‌കാരം സ്വീകരിക്കാനെത്തി ബാലന്‍ പൂതേരി.... ഇരുമെയ്യെങ്കിലും ഒരു മനസ്സോടെ ജീവിച്ചവര്‍, അവസാനമായി ഒന്നു കാണാനാകാതെ, നാട്ടില്‍ പ്രിയതമ ശാന്തയുടെ ചിത എരിഞ്ഞുതീരും മുമ്പ് വേദന ഉള്ളിലൊതുക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ബാലന്‍ പൂതേരി പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി .
അര്‍ബുദരോഗബാധിതയായ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം അങ്ങനെ അകക്കണ്ണാല്‍ അക്ഷരോത്സവം തീര്‍ക്കുന്ന ഭര്‍ത്താവ് സാക്ഷാത്കരിച്ചു.
'അവളുടെ വലിയ മോഹമായിരുന്നു ഈ പുരസ്‌കാരം ഏറ്റുവാങ്ങണമെന്നത്. അതിനാല്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇത്രയും വലിയ പുരസ്‌കാരം സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല. അത് വാങ്ങാനുള്ള സൗഭാഗ്യം കിട്ടി.
സന്തോഷത്തിനൊപ്പം എല്ലായ്പോഴും ദുഃഖവുംകൂടി തേടിയെത്താറുണ്ട്''-പൂതേരി വേദന പങ്കുവെച്ചു. പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പൂതേരിയെ തേടി ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയുടെ വിയോഗ വാര്‍ത്ത എത്തിയത്. വൈകുന്നേരമായിരുന്നു പുരസ്‌കാര വിതരണം.
ചടങ്ങു കഴിഞ്ഞ് നാട്ടിലെത്തുംവരെ മൃതശരീരം സൂക്ഷിക്കാനാവുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് മൂന്നുമണിക്കുതന്നെ സംസ്‌കാരം നടത്താന്‍ തീരുമാനമായത്. ഭാര്യ കടവത്ത് ശാന്ത (59) അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ, ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മരിച്ചത്
. പെരുവള്ളൂര്‍ വലക്കണ്ടി അങ്കണവാടി അധ്യാപികയായിരുന്നു. ഇരുമെയ്യെങ്കിലും ഒരു മനസ്സോടെ ജീവിച്ചവരായിരുന്നു പൂതേരിയും ശാന്തയും.
https://www.facebook.com/Malayalivartha
























