കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തി, എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരി അറസ്റ്റിൽ, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് 99 ലക്ഷം വിലവരുന്ന സ്വർണ്ണം

കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. രണ്ട് കിലോ നാഞ്ഞൂറ് ഗ്രാം സ്വർണ മിശ്രിതവുമായാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം.
മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരിയെ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.
വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരും. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.ഷഹാനയെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം കരിപ്പൂരിൽ 3 യാത്രക്കാരില്‍ നിന്നായി ഡിആര്‍ഐ, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വര്‍ണം 5 ദിവസം മുമ്പ് പിടികൂടിയിരുന്നു. ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദില്‍ നിന്ന് 1005 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ദോഹയില്‍ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനില്‍ നിന്ന് 1008 ഗ്രാം സ്വര്‍ണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ദുബെയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി സയ്യിദ് ഫൈസലില്‍ നിന്ന് 1940 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു.
അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വര്‍ണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.
https://www.facebook.com/Malayalivartha
























