ഭര്‍ത്താവും മകനും പോയതറിയാതെ....അപകടത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയിലെ മറ്റൊരു വാര്‍ഡിലുണ്ടെന്നാണ് തീവ്ര പരിചരണത്തില്‍ കഴിയുന്ന സുജിതയോട് ബന്ധുക്കള്‍ പറഞ്ഞത്, മരണവിവരം എങ്ങനെയറിയിക്കും എന്നറിയാതെ നെഞ്ചുതകര്‍ന്ന് ബന്ധുക്കള്‍

ഭര്‍ത്താവും മകനും പോയതറിയാതെ....അപകടത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയിലെ മറ്റൊരു വാര്‍ഡിലുണ്ടെന്നാണ് തീവ്ര പരിചരണത്തില്‍ കഴിയുന്ന സുജിതയോട് ബന്ധുക്കള്‍ പറഞ്ഞത്, മരണവിവരം എങ്ങനെയറിയിക്കും എന്നറിയാതെ നെഞ്ചുതകര്‍ന്ന് ബന്ധുക്കള്‍.
കുളത്തൂര്‍ ഗുരുനഗര്‍ ബൈപ്പാസ് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്‌കൂട്ടറിടിച്ചാണ് തൃശൂര്‍ പാഴായി പനിയത്ത് വീട്ടില്‍ രാജേഷ് (36), മകന്‍ ഋത്വിക് (5) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ജോലിസംബന്ധമായി എറണാകുളത്ത് പോകേണ്ടതിനാല്‍ ഭാര്യയെയും മകനെയും കിളിമാനൂരിലെ സുഹൃത്തിന്റെ വീട്ടിലാക്കാന്‍ സ്‌കൂട്ടറില്‍ വരുമ്പോഴായിരുന്നു അപകടം നടന്നത്.
സ്‌കൂട്ടറിന്റെ മുന്നില്‍ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരെ ഇറക്കാനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് ദുരന്തമുണ്ടായത്. അപകടം പതിവായ ജംഗ്ഷന്‍, പ്രത്യേക ബസ് ബേ ഇല്ലഗുരുനഗര്‍ ജംഗ്ഷനില്‍ മുമ്പും സമാനമായ രീതിയില്‍ അപകടമുണ്ടായിട്ടുണ്ട്.
വാഹനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്ന ബൈപ്പാസ് റോഡില്‍ പ്രത്യേക ബസ് ബേ സംവിധാനമില്ല. ഇവിടെ നിറുത്തുമ്പോള്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പായി സിഗ്‌നലോ സൈഡ് ഇന്‍ഡികേറ്ററോ ഇടാറില്ലെന്നതാണ് വാസ്തവം.
"
https://www.facebook.com/Malayalivartha
























