നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് മാര്‍ച്ച്

നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. നവംബര്‍ ഒന്നിന് ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജ് സ്ത്രീകളെ അപമാനിച്ചെന്നും എന്നാല്‍ ഇവരുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മഹിള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപിച്ചത്.
ജോജുവിന്റെ പരാതിയില്‍ പോലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീകളുടെ പരാതിയല്‍ നടപടിയില്ലെന്നും മഹിള കോണ്‍ഗ്രസ് ആരോപിച്ചു.
"
https://www.facebook.com/Malayalivartha
























