ഒരുഗ്രാമിന് ആറായിരത്തിലധികം രൂപ വില! യുവാവ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത് 80 ഗ്രാം എം.ഡി.എം.ഒ... ഒടുക്കം പൂവാര്‍ വഴി കഴക്കൂട്ടത്തേക്ക് പോകാൻ ശ്രമിക്കുന്നതിടെ യുവാവിനെ വളഞ്ഞിട്ട് പിടികൂടി പോലീസ്! സംഭവം ഇങ്ങനെ...

മയക്കു മരുന്നുകൾ ദിനംപ്രതി കടത്തിക്കൊണ്ടു വരുന്നത് വളരെ കൂടുതലാണ്. എത്ര പിടിച്ചാലും വീണ്ടും വീണ്ടും കടത്തുകൾ കൂടുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയ വാർത്തയാണ്.
മയക്കുമരുന്നുമായി യുവാവ് എത്തുന്നതായുള്ള എക്‌സൈസ് ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ആറ്റുപുറം ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കൈപ്പള്ളി നഗര്‍ കാവുവിളാകത്ത് വീട്ടില്‍ സജിത്ത്(24)നെയാണ് 80 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയത്.
സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട എം.ഡി.എം.ഒ. മാരക മയക്കുമരുന്നുകളുടെ ഗണത്തില്‍പ്പെടുന്നതാണ്. ഒരുഗ്രാമിന് ആറായിരത്തിലധികം രൂപ വിലയുള്ളതായാണ് എക്സൈസ് അധികൃതര്‍ പറയുന്നു.
ബെംഗളൂരുവില്‍നിന്ന് ഇവ വാങ്ങി ബസില്‍ കളിയിക്കാവിള വരെ സജിത്ത് എത്തി. ഇതിനുശേഷം അമരവിള എക്സൈസ് ചെക്പോസ്റ്റ് ഒഴിവാക്കി പൂവാര്‍ വഴി കഴക്കൂട്ടത്തേക്കു പോകാനാണ് ഇയാള്‍ ശ്രമിച്ചത്.
മയക്കുമരുന്നു കടത്തുന്ന വിവരം ലഭിച്ച എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കളിയിക്കാവിളയില്‍ നിന്ന് യുവാവ് സഞ്ചരിച്ചിരുന്ന ബസിനെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നു. പൂവാര്‍ ഭാഗത്തേക്കുള്ള ബസില്‍ യുവാവ് സഞ്ചരിക്കുന്ന വിവരം എക്‌സൈസ് ഇന്റലിജന്‍സ് ചെക്പോസ്റ്റില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























