Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സുഹൃത്തിനോടൊപ്പം ബാറിലെത്തി മദ്യപിച്ചു! പുറത്തിറങ്ങി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ഷെയറിനെ കുറിച്ച് തർക്കമായി, അവസാനം അടിപിടിയിലായപ്പോൾ കല്ലെടുത്ത് തലയ്ക്കടിച്ചു, തല പൊട്ടി ചോര ഒഴുകുന്നത് കണ്ടതോടെ ഫോണുമെടുത്ത് റൂമിലെത്തി, ആരും ശ്രദ്ധിക്കാതെ അവിടെ നിന്നും മുങ്ങി: അതിഥി തൊഴിലാളി പിടിയിൽ

10 NOVEMBER 2021 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം നാടുവിടാനുള്ള ശ്രമിത്തിനിടയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി....

പശ്ചിമ ബംഗാള്‍ മാള്‍ഡ ഹരിഷ്ചന്ദ്രപൂര്‍ ബോറല്‍ ഗ്രാമം സണ്‍ പൂരം ഫനീന്ദ്രദാസ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാര്‍ (35) ആണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധന്‍ രാവിലെയുള്ള ട്രെയിനിനു ഹൈദരാബാദിനു പോകാന്‍ ടിക്കറ്റ് ബുക്കുചെയ്തിരുന്നെങ്കിലും കൊലപാതകം പുറത്തറിഞ്ഞ ഇന്നലെ രാവിലെ മുതല്‍ തന്നെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നതിനാലാണു രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.

ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയോടെയാണ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊലീസ് നടത്തിയ തെരച്ചിലില്‍ ഫനീന്ദ്ര ദാസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഏറെ നാളുകളായി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ അടുത്തുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

 

മൃതദേഹത്തിന് തലയിൽ അടിയും ആഴത്തിൽ മുറിവും ഉണ്ടായിരുന്നു. പൊലീസ് നായ മണം പിടിച്ച്‌ സമീപത്തെ ഷൈന്‍സ് ബാര്‍ ഹോട്ടലിന് പിന്നിലുള്ള അതിഥി തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ടൗണിലെ ബാറില്‍ നിന്നും ഫനീന്ദ്രദാസും മറ്റൊരാളും മദ്യപിച്ച്‌ ഇറങ്ങി വരുന്ന രംഗം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആളിനെ കുറിച്ചുള്ള അന്വേഷണമാണ് ബിഥാനെ കണ്ടെത്താൻ കഴിഞ്ഞത്.

കായംകുളം, മാവേലിക്കര. ചെങ്ങന്നൂര്‍, തിരുവല്ല എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പന്തളം പൊലീസ് പ്രതിയേക്കുറിച്ചുള്ള സൂചന നല്കിയിരുന്നു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേ കെട്ടിടത്തില്‍ വ്യത്യസ്ത മുറികളില്‍ താമസിക്കുന്ന ഇവര്‍ തിങ്കളാഴ്ച രാത്രിയില്‍ പന്തളത്തെ ബാറില്‍ ഒരുമിച്ചു മദ്യപിച്ചു. തുടര്‍ന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് മദ്യത്തിനു പണം നല്കിയതുമായി ബന്ധപ്പെട്ടു തർക്കവും ഉണ്ടായി.

തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ പ്രതി അവിടെ കിടന്ന കല്ലെടുത്ത് ഫനീന്ദ്രദാസിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. തല പൊട്ടി ചോര ഒഴുകുന്നതു കണ്ടതോടെ ഫനീന്ദ്രദാസിന്റെ താഴെ വീണു കിടന്ന ഫോണുമെടുത്ത് ഇയാള്‍ താമസിക്കുന്ന മുറിയിലെത്തി. അവിടെ നിന്നും അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് തോന്നല്ലൂര്‍ മൂലയില്‍ ബന്ധു താമസിക്കുന്നിടത്തെത്തി കുളിച്ച്‌ വസ്ത്രം മാറി പുലര്‍ച്ചെ തന്നെ ചെങ്ങന്നൂനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു.

ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സിസിടിവി ദൃശ്യവും സംഭവസ്ഥലത്തെ ദൃശ്യവും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ എസ്‌പി എന്‍. രാജന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈ.എസ്‌പി ആര്‍. ബിനു, പന്തളം എസ്.എച്ച്‌.ഓ എസ്. ശ്രീകുമാര്‍, എസ്‌ഐ ബി.എസ്. ശ്രീജിത്, എഎസ്‌ഐമാരായ സന്തോഷ്, ഉണ്ണിക്കൃഷ്ണന്‍, സി.പി.ഓമാരായ ശരത്, അമീഷ്, ജയപ്രകാശ്, അഖില്‍, പ്രകാശ്, ഹോം ഗാര്‍ഡ് മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends