മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി... ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം; അന്തര്‍സംസഥാന ജലപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രിതല സമിതികള്‍ രൂപീകരിക്കും

മുല്ലപെരിയാറില്‍ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിയ വിവാദ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനതാല്‍പര്യത്തിന് എതിരായതും നിയമപരമായി നിലനില്‍ക്കാത്തതുമായതിനാലാണ് ഉത്തരവ് റദ്ദാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അന്തര്‍സംസഥാന ജലപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രിതല സമിതികള്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വിവാദമായ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നയപരമായ തീരുമാനമെടുക്കും മുന്‍പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങാതെയാണ് ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രിസഭ വിലയിരുത്തി. മന്ത്രിസഭക്ക് മുന്നില്‍ പോലും വിഷയം വന്നില്ല. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം, വന്യജീവിബോര്‍ഡ്് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അനുവാദം വാങ്ങിയില്ല. എല്ലാത്തിനും ഉപരി നിയമപരമായി നിലനില്‍ക്കുന്നതല്ല ഉത്തരവെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍പറഞ്ഞു. ഇക്കാര്യങ്ങള്‍ മുന്‍നിറുത്തിയാണ് മുല്ലപെരിയാറിലെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കുന്ന ഉത്തരവ് മന്ത്രിസഭ റദ്ദാക്കിയത്. വിവാദ ഉത്തരവ് പുറപ്പെടുവിച്ച് വനംവകുപ്പിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ബെന്നിച്ചന്‍തോമസിനെ സസ്‌പെന്‍ഡു ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ വിവാദ ഉത്തരവിന്പിറകില്‍ പ്രവര്‍ത്തിച്ചുണ്ടോ എന്ന് പരിശോധിക്കാന്‍ചീഫ് സെക്രട്ടറിയോട് മന്ത്രിസഭ ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാല്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍പങ്കെടുത്തിരുന്നില്ല. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ത്രിതല സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു . ഇത്തരം പ്രശ്‌നങ്ങളില്‍ വേഗത്തില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാനാണ് സമിതികള്‍രൂപീകരിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നദീജല സ്ട്ാറ്റജിക്ക് കൗണ്‍സില്‍, മേണിറ്ററിംങ് സമിതി, നിയമ സാങ്കേതിക സെല്‍ എന്നിവയാണ് നിലവില്‍വരിക. മുല്ലപ്പെരിയാര്‍മരം മുറി ഉത്തരവ് പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുകയാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ഉത്തരവ് പിന്‍വലിച്ചെങ്കിലും മുല്ലപെരിയാര്‍പോലൊരു നിര്‍ണായക വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായി എങ്ങിനെ സുപ്രധാനമായ തീരുമാനമെടുത്തു എന്ന ചോദ്യം ബാക്കിയാകുകയാണ്.
പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതുവരെ ജലനിരപ്പ് 142അടിയില്‍ കൂടരുത്. പുതിയ ഡാം വേണ്ടെന്നും ബേബിഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152അടിയായി ഉയര്‍ത്താമെന്നുമാണ് തമിഴ്‌നാടിന്റെ വാദം. ബേബി ഡാം ശക്തിപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുവദിച്ചതിലൂടെ തമിഴ്‌നാടിനെ പിന്തുണയ്ക്കുകയും കേരളത്തെ ചതിക്കുകയുംചെയ്തതാണ് വിവാദമായത്.ഉത്തരവ് പിന്‍വലിക്കുന്നതിനൊപ്പം ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ മാറ്റിനിറുത്തി വകുപ്പ് തല അന്വേഷണവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. .ജൂണ്‍11ന് കേരള,തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി ഏതൊക്കെ മരങ്ങള്‍ മുറിക്കണമെന്ന് തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍റിസര്‍വിലെ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ഔദ്യോഗിക അപേക്ഷകള്‍ നല്‍കിയായിരുന്നു തമിഴ്‌നാടിന്റെ നീക്കം. ഇതിനുശേഷമാണ് സെക്രട്ടറിതല യോഗം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടായത്. ഇതോടെ പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞ വനംമന്ത്രി ഇന്നലെ മലക്കം മറിഞ്ഞു. സഭയിലെ പ്രസ്താവന തിരുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പും നല്‍കി.
മരംമുറി ഉത്തരവില്‍ വനംജല വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞതോടെയാണ് സര്‍ക്കാരില്‍ തന്നെ രണ്ടഭിപ്രായം വന്നത്. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോയിട്ടില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബര്‍ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്‌സോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ പോലും യോഗം ചേര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍, മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധനാ ഫയലുകളുടെ ചുമതല ജല വിഭവവകുപ്പിന് എന്നായിരുന്നു കഴിഞ്ഞ ദിവസം ശശീന്ദ്രന്‍ വിശദീകരിച്ചത്. അതിനെതിരെയാണ് ഇപ്പോള്‍ റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്.
ജലവിഭവ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാല്‍ മരവിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്നും പുതിയ ഡാം മുല്ലപ്പെരിയാറില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ അതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























