മദ്യപിക്കാൻ പണം തന്നില്ല!! ഭാര്യയെ ആക്രമിച്ച് യുവാവ്, അവസാനം പൊലിസ് പിടിയിൽ

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞുവീഴ്‌ത്തിയ ഭര്‍ത്താവ് പിടിയില്‍. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാറിനെയാണ് (32) വെള്ളറട പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യ രാഗിണിയോട് മദ്യപിക്കാന്‍ പണം ചോദിച്ചിരുന്നു. പണം നല്‍കാത്തതില്‍ പ്രകോപിതനായ ഇയാള്‍ കല്ലെടുത്ത് രാഗിണിയുടെ തലയ്ക്കെറിഞ്ഞ് മുറിവേല്പിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട അനില്‍കുമാറിനെ വെള്ളറട സി.ഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍ സുനില്‍, ദീപു എന്നിവരടങ്ങിയ സംഘം പ്രതിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























