Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

ജോജു ജോര്‍ജേ മുട്ടാളാ... ജോജു ജോര്‍ജ്ജിനെയും പോലീസിനെയും കടന്നാക്രമിച്ച് ബിന്ദു കൃഷ്ണയുടെ മാര്‍ച്ച് ഒരുവശത്ത്; മറുവശത്ത് ജോജുവിന് റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി; ജയിലില്‍ കയറ്റിയതിന്റെ ക്ഷീണം മാറ്റാന്‍ അലറി വിളിച്ചു

11 NOVEMBER 2021 10:32 AM IST
മലയാളി വാര്‍ത്ത

നടന്‍ ജോജു ജോര്‍ജ്ജിനെയും പോലീസിനെയും ഒരു പോലെ കടന്നാക്രമിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു. മരട് പോലീസ് സ്‌റ്റേഷനിലേക്കാണ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. വനിതാ നേതാവിന്റെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണറാണോ തീരുമാനിക്കേണ്ടതെന്ന് ബിന്ദു കൃഷ്ണ ചോദിച്ചു. ഒരു മൊഴി പോലും രേഖപ്പെടുത്താതെ കേസെടുക്കാനാകില്ലെന്ന് അറിയിച്ച സിറ്റി പോലീസ് കമ്മീഷ്ണര്‍ ആരുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിന്ദു ചോദിച്ചു.

ആ മനുഷ്യന്‍ ചീത്ത വിളിക്കുന്നത് കൊല്ലത്ത് ഇരുന്നുകൊണ്ട് താന്‍ കണ്ടു. എല്ലാ ചാനലില്‍ കൂടെയും കാണുകയും കേള്‍ക്കുകയും ചെയ്തു. സ്വന്തം കണ്ണുകൊണ്ട് കാണുകയും കേള്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ സത്യങ്ങള്‍ അല്ലെന്നാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ പറയുന്നതെന്നും നാണമില്ലേ മിസ്റ്റര്‍ ജോജു ജോര്‍ജ്ജെന്നും ബിന്ദു പറഞ്ഞു.

 


അതേസമയം വാഹന തകര്‍ക്കല്‍ കേസില്‍ നേതാക്കള്‍ ജയിലിലായതോടെ, നടന്‍ ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു... തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തി.

അതിനിടെ വിഷയം നിയമസഭയിലും ചര്‍ച്ചയായി. റോഡ് ഉപരോധിച്ചുളള പ്രതിഷേധ സമരത്തിന് എതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ടാണ് എംഎല്‍എ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉളളത്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്നതായും മുകേഷ് ആരോപിച്ചു.

 



ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുളള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്നുണ്ടായത്. ഇതിന്റെ പേരില്‍ ജോജുവിനെ മദ്യപാനിയെന്ന് അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ വാഹനം തകര്‍ത്തവര്‍ക്ക് എതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ സിനിമാ ചിത്രീകരണം തടയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണ്. ഇത് പൗരസ്വതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണെന്ന് മുകേഷിന്റെ സബ്മിഷന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് എതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കും. അതിനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് നമ്മുടെ പാരമ്പര്യം.

നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. ഒരാള്‍ എന്ത് കഴിക്കണം ഏത് വസ്ത്രം ധരിക്കണം എന്ന് മറ്റുളളവര്‍ തീരുമാനിക്കുന്നത് ഫാസിസ്റ്റ് മുറയാണ്. കൈയ്യൂക്ക് കാണിച്ച് കാര്യം നേടാമെന്ന് ആരും നോക്കേണ്ട. ഫാസിസ്റ്റ് രീതികള്‍ക്ക് വളക്കൂറുളള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുകേഷിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 



ജോജു വിഷയം ഉണ്ടായിട്ട് ആഴ്ചകള്‍ ആയെങ്കിലും ഇപ്പോഴും തണുത്തിട്ടില്ല. ഇനിയും വിഷയം കത്താനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (39 minutes ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (1 hour ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (2 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (5 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (5 hours ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (6 hours ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (6 hours ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (6 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (7 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (7 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (7 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (7 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (8 hours ago)

Malayali Vartha Recommends