Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്നു കുട്ടികളെ വളർത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോയി; രണ്ടു കുട്ടികൾ സാഹസികമായി രക്ഷപ്പെട്ടു ; 10 വയസ്സുകാരനോട് പ്രതി ഒരു കാർ വരുമെന്നും അതിൽ കയറി ബീച്ചിലൂടെ കറങ്ങാമെന്നും പറഞ്ഞു; പേടിച്ച കുട്ടി ചെയ്തത്!!! ടോവിനോ തോമസിന്റെ 'ഒരു കുപ്രസിദ്ധനായ പയ്യനിലെ' കഥാപാത്രം വീണ്ടും അറസ്റ്റിൽ

11 NOVEMBER 2021 08:54 AM IST
മലയാളി വാര്‍ത്ത

നടൻ ടോവിനോ തോമസ് നായകനായ ചിത്രമാണ് ഒരു കുപ്രസിദ്ധനായ പയ്യൻ. ഈ ചിത്രത്തിൽ ടോവിനോ അവതരിപ്പിച്ച കഥാപാത്രം വളരെയധികം ശ്രദ്ധേയമായിരുന്നു. ആ ചിത്രത്തിൽ ടോവിനോ അവതരിപ്പിച്ച കഥാപാത്രം പ്രതി അറസ്റ്റിലായിരിക്കുന്നു. സുന്ദരിയമ്മ കൊലക്കേസിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിയാണ് അറസ്റ്റിലായത് .

കുറ്റിച്ചിറയിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ ടൗൺ പൊലീസ് പിടികൂടിയപ്പോഴാണ് വീണ്ടും ആ കൊലപാതകവും ചില കാര്യങ്ങളും ഒക്കെ ചർച്ചയാകുന്നത്. എട്ടും ,പത്തും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ ചക്കുംകടവ് നായ് പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പൊലീസ് പിടികൂടിയത്.

സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് ഇയാൾ. കഴിഞ്ഞ മാസം 26ാം തീയതിയായിരുന്നു സംഭവവികാസങ്ങൾ അരങ്ങേറിയത്. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്നു കുട്ടികളെ പ്രതി വലയിൽ ആക്കുകയായിരുന്നു.

കുട്ടികളെ പ്രതി വളർത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയിൽ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോയി . ഇതിൽ രണ്ടു കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽ നിന്നും ഓടി പോയി. 10 വയസ്സുകാരനെ ഇയാൾ നിർത്തിയിട്ട ഗുഡ്‌സ് വണ്ടിയിൽ കയറ്റി. ഒരു കാർ വരുമെന്നും അതിൽ കയറി ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞു. ഇത് കേട്ട കുട്ടി പേടിച്ച് ഗുഡ്‌സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു.

അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽ നിന്നും പ്രതിയെ കുറിച്ചുള്ള സൂചനകൾ കിട്ടി. സിസിടിവി പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസ് മുഖദാറിൽ വെച്ച് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷൈജു. സി, സുനിൽകുമാർ, സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടുന്ന ദൗത്യത്തിൽ ഏർപ്പെട്ടത് .

ജയേഷ് എന്ന ജബ്ബാറിനെ 2012 ജൂലൈ 21ന് വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് കോടതി വെറുതെ വിട്ടു. പുലർച്ചെയായിരുന്നു ഹോട്ടലുകളിൽ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ കൊല്ലപ്പെട്ടത്. തന്റെ ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സുന്ദരിയമ്മ എന്ന 69 കാരിയെഅജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വെളുപ്പിന് ഒന്നര മണിയോടെ ഓടു പൊളിച്ച് കടന്ന പ്രതി വെട്ടുകത്തി കൊണ്ട് തലയ്ക്കും നെഞ്ചിനും ഇരുകൈകളിലും വെട്ടിയിരുന്നു. നാട്ടുകാർ അവരെ മെഡിക്കൽ കോളെജിൽ എത്തിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ അവർ മരിച്ചു . കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിയ സുന്ദരിയമ്മ മക്കളുടെ വിവാഹ ശേഷം തനിച്ചു താമസിച്ചു. കസബ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ 120 ഓളം പേരെ ചോദ്യം ചെയ്തു.

തെളിവില്ലാതെ വന്നതോടെ 2013 ൽ പൊലീസ് കേസ് അവസാനിപ്പിച്ചു . പൊലീസിന് പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് എടുത്തു . തുടർന്നാണ് മീഞ്ചന്തയ്ക്ക് അടുത്തുള്ള ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയേഷ് അറസ്റ്റിലായി. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉൾപ്പെടെ ജയേഷിന്റെ അലമാരയിൽ നിന്ന് കണ്ടെടുത്തു.

അറസ്റ്റിലായ ജയേഷ് ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നാൽ ക്രൈംബ്രാഞ്ച് വാദങ്ങളെ ജയേഷിന്റെ അഭിഭാഷകൻ എതിർക്കുകയുണ്ടായി. ജയേഷിനെ കോടതി നിരപരാധിയായി പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു. തെളിവുകളും സാക്ഷികളും പൊലീസിന്റെ വ്യാജ സൃഷ്ടിയാണെന്ന് വ്യക്തമായി മാറാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ജയേഷിനെ വെറുതെ വിട്ടത്.

നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നും ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ എസ് പി പൃഥ്വിരാജ്, സി ഐ പ്രമോദ് എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു. അവർ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു ജയേഷ് ഉയത്തിയ ആരോപണം.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടം റിപ്പോർട്ടിനോട് അനുയോജ്യം ആകുന്ന തരത്തിൽ പുതിയ വെട്ടുകത്തി വാങ്ങി അതിൽ തന്നെക്കൊണ്ട് മുറുകെ പിടിപ്പിച്ച് അമ്പലക്കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നും ഇയാൾ വാദിക്കുകയുണ്ടായി. ജയേഷ് ജോലി ചെയ്ത ഹോട്ടലുടമ സംഭവ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിശദീകരിച്ചു. ഈ സംഭവവികാസങ്ങൾ എല്ലാം സിനിമയ്ക്ക് കഥാതന്തു ആവുകയും ചെയ്തു. ജീവൻ ജോബ് തോമസിന്റെ തിരക്കഥയിൽ ടൊവിനോ തോമസിനെ നായകനാക്കി സുന്ദരിയമ്മ കൊലക്കേസ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ മധുപാൽ സിനിമയുണ്ടാക്കി.

ജയേഷായി ടൊവിനോ വേഷമിട്ട ചിത്രം സുന്ദരിയമ്മ കൊലക്കേസും ജയേഷിന്റെ ജീവിതവും വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാക്കുകയും ചെയ്തു . സമൂഹവും പൊലീസും ചേർന്ന് എങ്ങിനെ ഒരു നിരപരാധിയെ കൊലപാതകിയായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രത്തിൽ പറഞ്ഞത് . എന്നാൽ അയാൾ ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (39 minutes ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (1 hour ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (2 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (5 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (5 hours ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (6 hours ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (6 hours ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (6 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (7 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (7 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (7 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (7 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (8 hours ago)

Malayali Vartha Recommends