Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'എന്തൊരു നിഷ്കളങ്കത. ഒന്നും അറിയില്ല. ഇനി അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം. ആരോ എഴുതി കൊടുത്ത നുണകളെ തീര്‍ത്തും നിഷ്കളങ്കമായി തന്‍റെ മറുപടി എന്ന തലത്തില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാന്‍ അത്രയേറെ അറിവുകേട് ഉണ്ടാകണം...' മേയര്‍ ആര്യാ രാജേന്ദ്രൻ നല്‍കിയ വിശദീകരണ കുറിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍ കരമന അജിത്

11 NOVEMBER 2021 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..

പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

തിരുവനന്തപുരം നഗരസഭയിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയായി കഴിഞ്ഞ ദിവസം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി കൗണ്‍സിലര്‍ കരമന അജിത്. ആരോ എഴുതിക്കൊടുത്ത ഒരു വിവരക്കേടാണ് ആര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയുണ്ടായി. ഇതുകൂടാതെ ആര്യയുടെ ഓരോ വിശദീകരണത്തിനും അദ്ദേഹം തെളിവുകള്‍ നിരത്തി ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

മേയറുടെ മറുപടി വായിച്ചു. എന്തൊരു നിഷ്കളങ്കത. ഒന്നും അറിയില്ല. ഇനി അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം. കാരണം ആരോ എഴുതി കൊടു'ഫിഷ് ടാങ്കി'ന് മുകളില്‍ ഇരിപ്പിടങ്ങൾ ഒരുക്കി ഒരു റെസ്റ്റോറന്‍റ് !ത്ത നുണകളെ തീര്‍ത്തും നിഷ്കളങ്കമായി തന്‍റെ മറുപടി എന്ന തലത്തില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാന്‍ അത്രയേറെ അറിവുകേട് ഉണ്ടാകണം.

മേയറുടെ മറുപടികളിലൂടെ പോകാം.

1. United electricals ല്‍ നിന്ന് ടെന്‍ഡര്‍ കൂടാതെ നഗരസഭയ്ക്ക് എന്തും വാങ്ങാനുള്ള അനുമതിയുണ്ട്.

തെറ്റ്…. അല്ലെങ്കില്‍ നുണ. അവര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന സാധനങ്ങള്‍ മാത്രമാണ് അങ്ങനെ വാങ്ങാന്‍ കഴിയുക. അല്ലാതെ മറ്റാരെങ്കിലും നിര്‍മ്മിക്കുന്നത് സ്റ്റിക്കറൊട്ടിച്ച്‌ നഗരസഭയ്ക്ക് വില്‍ക്കാനുള്ള അനുമതി അല്ല അത്‌.
വിശദമാക്കാം…. സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ Tender നടപടികള്‍ കൂടാതെ വാങ്ങാന്‍ പാടുള്ളു. Finance Department ന്റെ ഈ ഉത്തരവ് പ്രകാരം Accreditation Agency യെ തിരഞ്ഞെടുക്കുന്നത് Bidding Process ലൂടെ മാത്രം ആയിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2016 ലെ ഈ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ Tender നടപടി ക്രമങ്ങള്‍ ഒഴിവാക്കി വാങ്ങാന്‍ പാടുള്ളു. ഇവിടെ അത് United സ്വന്തമായി നിര്‍മ്മിച്ച ഉല്‍പ്പന്നമല്ല. Crompton ന്‍റെ light സ്റ്റിക്കറൊട്ടിച്ച്‌ ഇറക്കിയതാണ്. അവിടെ തന്നെ കള്ളം പൊളിയുകയാണ് വീണ്ടും. തെളിവ്….. ഇമേജായി പോസ്റ്റിനൊപ്പം ഞാന്‍ നല്‍കുന്നു.

2. ഇനി അടുത്തത്. നിലവില്‍ ഒരേ ഒരു സ്ഥാപനം United Electricals മാത്രമേ ടെന്‍ഡര്‍ ഇല്ലാതെ വാങ്ങാം എന്നത് ശുദ്ധ അസംബന്ധം ആണ്..
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ ടെന്‍ഡര്‍ കൂടാതെ നേരിട്ട് Led തെരുവ് വിളക്കുകള്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുള്ള 1. കേരള ഗ്രാമജ്യോതി ലൈറ്റ്റിംഗ്(KGL) 2.കെല്‍ട്രോണ്‍ (KELTRON) 3.ആര്‍ട്ക്കോ (ARTCO) 4. കെല്‍ (KEL) 5. സില്‍ക്ക് (SILK) തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കെയാണ് Mayor പൊതുജനങ്ങളെ കബളിപ്പിക്കാനായി United Electricals ന് മാത്രമേ ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് ഉള്ളൂ എന്ന് ഈ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

3. മേയര്‍ പറയുന്നത് 30-1-2021-ലെ കൗണ്‍സിലില്‍ LED ലൈറ്റുകള്‍ വാങ്ങുന്നതിന് തീരുമാനിച്ചു എന്നാണ്. അത് ശരിയാണ്. പക്ഷേ United Electricals ല്‍ നിന്ന് വാങ്ങുന്നതിന് തീരുമാനിച്ചിട്ടില്ല. ടെന്‍ഡറിലൂടെ തെരുവുവിളക്കുകള്‍ വാങ്ങുന്നതിനാണ് കൗണ്‍സിലില്‍ തീരുമാനമെടുത്തത്. ഭരണസ്വാധീനം ഉപയോഗിച്ച്‌ സിപിഎം നേതാവിന്റെ ഭാര്യാസഹോദരനെ സഹായിക്കാന്‍ മിനിട്ട് സില്‍ United Electricals എന്ന് ചേര്‍ത്തിരിക്കാം.

4. മേയര്‍ പറയുന്നത് 17 -2 - 2021ലെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ 10000 LED ലൈറ്റുകള്‍ അടിയന്തരമായി യുണൈറ്റഡ് ഇലക്‌ട്രിക് ഏജന്‍സിയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചു എന്നാണ്. എന്താണ് സ്റ്റിയറിങ് കമ്മിറ്റി എന്നുപോലുംഅറിയാത്ത ആളാണ് മേയര്‍ എന്ന് വ്യക്തം. കൂടാതെനിയമവിരുദ്ധമായി കാര്യങ്ങള്‍ നടന്നു എന്ന് മേയര്‍ തന്നെ സമ്മതിക്കുന്നു.

സ്റ്റീയറിംഗ് കമ്മിറ്റിയ്ക്ക് ഒരു പര്‍ച്ചേസിന് തീരുമാനമെടുക്കാനുള്ള അധികാരമില്ല. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ നിന്നുള്‍പ്പടെ വരുന്ന കാര്യങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനും അതില്‍ അടിയന്തിര കാര്യങ്ങള്‍ നഗരസഭാ കൗണ്‍സിലിന്റെ അനുമതിക്കായി കൊണ്ടുവരുന്നതിനും മാത്രമേ കഴിയുകയുള്ളൂ.
മുന്‍സിപ്പല്‍ ആക്റ്റില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് പോലും ഒരു ലക്ഷം രൂപ വരെയുള്ള ഭരണാനുമതി നല്‍കുന്നതിനെ വ്യവസ്ഥയുള്ളൂ. സ്വതന്ത്രമായ ഒരു തീരുമാനവും എടുക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിക്ക് അധികാരമില്ല. മുന്‍സിപ്പല്‍ ആക്ടിന്റെ -23-ആം സെക്ഷനില്‍ സ്റ്റീയറിംഗ് കമ്മിറ്റിയുടെ ചുമതല പറയുന്നുണ്ട്.

മേയര്‍ പറയും പോലെ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് LED ലൈറ്റുകള്‍ നിര്‍മ്മിക്കുന്നില്ല. ഇവിടെ വിതരണം ചെയ്യപ്പെട്ടത് Crompton എന്ന ബ്രാന്‍ഡിന്റെ LED ലൈറ്റുകളാണ്. മേയര്‍ ഇവിടെ പറയുന്നത്. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇലക്‌ട്രിക്കല്‍ മീറ്റര്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ്.മേയര്‍ കാണിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സില്‍ നിന്നും ഇത്ര രൂപയ്ക്ക് എല്‍ഇഡി ലൈറ്റുകള്‍ വാങ്ങണം എന്ന് പറയുന്നില്ല. അവര്‍ സമര്‍പ്പിച്ച വിലയില്‍ നിന്നും negotiation നഗരസഭ നടത്തിയിട്ടില്ല. ഒരേ സാധനംആയിരക്കണക്കിന് വാങ്ങുമ്ബോള്‍ ഒരെണ്ണത്തിന്റെ കമ്ബോള വിലയില്‍ നിന്നും 25 ശതമാനം കുറവ് വരും.

 

അത്തരത്തില്‍ ഒരു കുറവ്നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലഏറ്റവും വലിയ അഴിമതി നടന്നത് അവിടെയാണ്. ഒരു കമ്ബനി നിര്‍മിച്ച സാധനം മറ്റൊരു സ്ഥാപനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചു വിറ്റാല്‍ അത് നിയമലംഘനമാണെന്ന് ഏതു സാധാരണക്കാരനും അറിയാം. തലസ്ഥാന നഗര സഭ മേയര്‍ക്ക് ഈ അറിവ് പോലും ഇല്ലാതെ ന്യായീകരണം നടത്തുന്നത് മേയര്‍ പദവിക്ക് ചേര്‍ന്നതല്ല.

സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്ത് കോടികളുടെ സാധനങ്ങള്‍ വാങ്ങിയത് ഗുരുതരമായ പണ ദുരുപയോഗമാണ്.
വേണം അന്വേഷണം
സമഗ്രമായ അന്വേഷണം ….
കരമന അജിത്ത്
കൗണ്‍സിലര്‍
തിരുവനന്തപുരം
നഗരസഭ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (30 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (42 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (50 minutes ago)

INDIA കരുതലോടെ ഇന്ത്യ  (54 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (58 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (5 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

Malayali Vartha Recommends