സൈനികനെന്ന വ്യാജേന തട്ടിപ്പ്, സോഷ്യല്‍ മീഡിയവഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടൽ, 29 കാരനായ പ്രതി പിടിയിൽ

സൈനിക ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടിയ പ്രതി പിടിയില്‍. സോഷ്യല്‍ മീഡിയവഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും ഹണി ട്രാപ്പില്‍ കുടുക്കിയാണ് കൊല്ലം ശാസ്താംകോട്ട, ആയികുന്നം സ്വദേശി രഞ്ജിത് ഭവനില്‍ രജ്ഞിത്ത് ആര്‍ പിള്ളൈ (29) പണം തട്ടിയത്.
നെടുങ്കണ്ടം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി സൈബര്‍ സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അജയ് ആര്‍ എന്ന പേരില്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ട് തുടങ്ങിയാണ് രഞ്ജിത് തട്ടിപ്പ് നടത്തിയിരുന്നത്.
അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റുകള്‍ അയച്ച് വീട്ടമ്മമാരായും വിദ്യാര്‍ഥിനികളുമായും സൗഹൃദത്തിലാകും. ഇതിന് ശേഷം സൗഹൃദത്തിലായവരില്‍ നിന്നും ശേഖരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയാണ് ഇയാള്‍ ചെയ്ത് വന്നിരുന്നതെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു.ഇത്തരത്തില്‍ നെടുങ്കണ്ടം സ്വദേശിയുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചകൊടുത്ത് ഭീഷണിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ മൂന്നാം തീയതിയാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചത്.
തുടര്‍ന്ന് നെടുങ്കണ്ടം പൊലീസും ജില്ല സൈബര്‍ സെല്ലും ചേര്‍ന്ന് ടവര്‍ ലെക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കോയമ്പത്തൂരിലെ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും ഇവിടെ നിന്നും പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണ്‍ സഹിതം പൊലീസ് പിടിച്ചെടുകയും ചെയ്തിട്ടുണ്ട്.
ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ മുഖം വ്യക്തമല്ലാത്ത ആകര്‍ഷക ചിത്രങ്ങളാണ് പ്രതി പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നുത്. പ്രതിയുടെ ഭാര്യ സഹോദരന്‍ പട്ടാളത്തിലാണ്. രജ്ഞിത്ത് പൂനെയില്‍ പട്ടാളക്കാരുടെ കാന്റീനില്‍ മുമ്പ് ജോലി ചെയ്തിരുന്നു.
ഇതിന് ശേഷം കോയമ്പത്തൂരില്‍ എത്തി പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇയാള്‍ക്കെതിരെ കായംകുളം പൊലീസ് സ്‌റ്റേഷനില്‍ ബലാല്‍സംഗ കേസും നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























