സംസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും കനത്ത മഴ; രാത്രിയിൽ ഉരുൾ പൊട്ടൽ; മലയോര മേഖലകൾ ഒറ്റപ്പെട്ടു; രണ്ട് വീടുകൾ തകർന്നു; അച്ഛൻ കോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്തെ വിറപ്പിച്ച് കനത്ത മഴ തുടരുകയാണ്. മലയോര മേഖലയിൽ കഴിഞ്ഞ ദിവസവും കനത്ത മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നത്. കോന്നി കൊക്കത്തോട് ഭാഗത്ത് ഒരേക്കർ ഭാഗത്ത് വെള്ളം കയറി. രാത്രി പെയ്ത കനത്ത മഴയിലാണ് വെള്ളം കയറിയത്. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായും സംശയമുണ്ട്.
നാല് വീടുകളിൽ ഉള്ളവരെ മാറ്റി പാർപ്പിച്ചു. അച്ഛൻ കോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയെ തുടർന്ന് രാത്രി രണ്ടിടത്ത് ഉരുൾ പൊട്ടി. കണമല എഴുത്വപുഴയിൽ രണ്ടിടത്താണ് ഉരുൾ പൊട്ടിയത്. രണ്ട് വീടുകൾ തകർന്നു. ആളുകളെ രക്ഷപ്പെടുത്തി. ബൈപ്പാസ് കൊല്ലം കുളത്തൂപ്പുഴ അമ്പത്തേക്കാരിൽ മലവെള്ളപ്പാച്ചിലിൽ വില്ലുമാല കോളനി ഒറ്റപ്പെട്ടു. പുലർച്ചെ പെയ്ത മഴയിലാണ് സംഭവം.
ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്. ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ക്യാമ്പുകൾ സജ്ജീകരിച്ചെന്നും സർക്കാർ അറിയിച്ചു. അതേസമയം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദമം വരും മണിക്കൂറുകളിൽ വടക്കൻ തമിഴ്നാട് കര തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. കാര്യമായ സ്വാധീനം കേരളത്തിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ തുടരും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ പെയ്തേക്കും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതിനിടെ നവംബർ 10 മുതൽ നവംബർ 14 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായി മാറി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കും. നവംബര്‍ 13 ന് ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്റമാന്‍ കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവലസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്ന് തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് ആന്ധ്രാ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 16 മണിക്കൂറായി തുടർച്ചയായി മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയോട് അടുക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ഈ സാഹചര്യത്തിൽ 13 ജില്ലയിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവാരൂരിൽ 50,000 ഏക്കർ കൃഷി വെള്ളത്തിനടിയിലായെന്ന് കർഷകർ പറഞ്ഞു. നാഗപ്പട്ടണത്തുണ്ടായ കനത്ത മണയിൽ 25,000 ഏക്കറോളം ഭൂമിയിലെ കൃഷിയും നശിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ നിന്നും കൂടുതൽ വെള്ളം പുറത്തേയ്‌ക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. മഴക്കെടുതിയിൽ മരണം 12 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ 13 ടീമിനെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിന്യസിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ എയർപോർട്ടിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട നാല് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടാനിരുന്ന നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ചെന്നൈ, കാഞ്ചീപുരം, വെല്ലൂർ, തിരുവണ്ണാമലൈ, തിരുപുത്തൂർ, വില്ലപുരം ജില്ലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. ചെന്നൈ, വില്ലപുരം, ശിവഗംഗ, രാമനാഥപുരം കാരക്കൽ എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടാണ്. അതേസമയം ചെന്നൈയിൽ മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചു. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നതിനാൽ മതിയായ നടപടികൾ സ്വീകരിക്കാത്തതിനാണ് വിമർശനം.
https://www.facebook.com/Malayalivartha
























