കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിന്.... ശിശുക്ഷേമ സമിതിക്ക് മുന്ന് ഇന്ന് രാവിലെ മുതല്‍ സമരം ആരംഭിക്കും

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിന്. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഷിജുഖാനെയും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ സുനന്ദയേയും സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സമരം ചെയ്യുക.
രാവിലെ പത്ത് മണിക്ക് ശിശുക്ഷേമ സമിതിക്ക് മുന്നിലാണ് സമരം. ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്.
സി ഡബ്ല്യൂ സി ചെയര്‍പേഴ്സണും, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും, ഇവരെ രണ്ടുപേരെയും സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുംവരെ സമരം തുടരുമെന്നും അനുപമ അറിയിച്ചു.
ആരോഗ്യമന്ത്രിയെ ഞാന്‍ നേരിട്ട് പോയി കണ്ടിരുന്നു. കേസില്‍ മുന്‍വിധി വേണ്ടെന്നാണ് മന്ത്രി പറഞ്ഞതെന്നും അനുപമ പറയുന്നു. കുട്ടിയെ അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു
"
https://www.facebook.com/Malayalivartha
























